മെഷീന്‍ റീഡബിള്‍ അല്ലാത്ത പാസ്പോര്‍ട്ടുകള്‍ ഉള്ളവര്‍ക്ക് വീസ ലഭിക്കില്ല

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
കൈപ്പടയില്‍ തയ്യാറാക്കിയ പാസ്പോര്‍ട്ടുകള്‍ 2015 നവംബര്‍ 25നകം പിന്‍വലിക്കാന്‍ ഇന്‍റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ തീരുമാനം. ഈ കാലാവധി കഴിഞ്ഞാല്‍ അത്തരം പാസ്പോര്‍ട്ടുകളുമായി സഞ്ചരിക്കുന്നവര്‍ക്ക് വിദേശ സര്‍ക്കാറുകള്‍ വിസ അനുവദിക്കുന്നതല്ല. അന്യരാജ്യത്തേക്ക് പ്രവേശനം നിഷേധിക്കപ്പെടാം എന്ന് സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ അറിയിക്കുന്നു.

കൈപ്പടയില്‍ തയ്യാറാക്കിയ പാസ്പോര്‍ട്ടുകള്‍ മെഷീന്‍ റീഡബിള്‍ അല്ലാത്തവയായാണ് കണക്കാക്കപ്പെടുന്നത്. 20 വര്‍ഷം കാലാവധിയുള്ള പാസ്പോര്‍ട്ടുകളും ഈ വിഭാഗത്തില്‍ ഉള്‍പ്പെടും. കൈപ്പടയില്‍ തയ്യാറാക്കിയ പാസ്പോര്‍ട്ടുകളോ 20 വര്‍ഷം കാലാവധിയുള്ള പാസ്പോര്‍ട്ടുകളോ കൈവശം ഉള്ളവര്‍ നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ പുതിയ പാസ്പോര്‍ട്ടിനായി അപേക്ഷ നല്‍കണം. 2015 നവംബര്‍ 25 കഴിഞ്ഞാല്‍ അത്തരം പാസ്പോര്‍ട്ടുകള്‍ വിസയ്ക്ക് പോലും പരിഗണപ്പെടില്ല എന്നാണ് വിവരം.

2001 മുതലാണ് കേന്ദ്രസര്‍ക്കാര്‍ മെഷീന്‍ റീഡബ്ളായ പാസ്പോര്‍ട്ടുകള്‍ ലഭ്യമാക്കി തുടങ്ങിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :