മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പയിക്ക് ഇന്ന് ഭാരതരത്‌ന സമ്മാനിക്കും

ന്യൂഡല്‍ഹി| JOYS JOY| Last Modified വെള്ളി, 27 മാര്‍ച്ച് 2015 (08:20 IST)
മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പയിക്ക് ഇന്ന് ഭാരതരത്‌ന സമ്മാനിക്കും. വാജ്‌പയിയുടെ വസതിയില്‍ എത്തിയാണ് ഭാരതരത്‌ന സമ്മാനിക്കുക. ഡല്‍ഹി കൃഷ്ണമേനോന്‍ മാര്‍ഗിലെ ഔദ്യോഗിക വസതിയില്‍ വിശ്രമജീവിതത്തിലാണ് അദ്ദേഹമിപ്പോള്‍.

കഴിഞ്ഞ കുറേ കാലമായി കിടപ്പിലാണ് വാജ്‌പയി. ഭാരതരത്‌ന പ്രഖ്യാപിച്ചതിനു ശേഷം അക്കാര്യം അറിയിക്കാന്‍ എത്തിയ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയെ പോലും അദ്ദേഹത്തിന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 91 വയസ്സുള്ള മുന്‍ പ്രധാനമന്ത്രിക്ക് പരസഹായം കൂടാതെ ഒന്നു തിരിഞ്ഞു കിടക്കാന്‍ പോലും കഴിയില്ല.

കഴിഞ്ഞ ഡിസംബര്‍ 24ന് പിറന്നാളിന് തൊട്ടുമുമ്പാണ് വാജ്‌പേയിക്ക് ഭാരതരത്‌ന പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി വാജ്‌പേയിയുടെ വസതിയില്‍ നേരിട്ടെത്തിയായിരുന്നു അവാര്‍ഡ് വിവരം പ്രഖ്യാപിച്ചത്. ജീവിച്ചിരിക്കുമ്പോള്‍ ഭാരതരത്‌ന നല്‍കി ആദരിക്കുന്ന ആദ്യ ഇന്ത്യന്‍ രാഷ്‌ട്രീയനേതാവാണ് ആറുവര്‍ഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന എ ബി വാജ്‌പയി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :