മാവോയിസ്റ്റ് ആക്രമണം: എന്‍‌ഐഎ അന്വേഷിക്കും

ന്യൂഡല്‍ഹി: | WEBDUNIA|
PRO
PRO
ഛത്തീസ്‌ഗഡില്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ നേരെ നടന്ന മാവോയിസ്‌റ്റ് ആക്രമണത്തെ കുറിച്ച്‌ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കും. ഛത്തീസ്‌ഗഡ്‌ മുഖ്യമന്ത്രി രമണ്‍ സിംഗുമായി ഇക്കാര്യം ചര്‍ച്ച ചെയ്‌തിട്ടുണ്ടെന്നും എന്‍ഐഎ അന്വേഷണത്തിന്‌ സംസ്‌ഥാന സര്‍ക്കാര്‍ പിന്തുണ നല്‍കിയിട്ടുണ്ട്‌ എന്നും ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു.

ശനിയാഴ്‌ച വൈകിട്ട്‌ പരിവര്‍ത്തന്‍ യാത്ര കഴിഞ്ഞ്‌ മടങ്ങുകയായിരുന്ന കോണ്‍ഗ്രസ്‌ സംഘത്തിനു നേരെയാണ്‌ മാവോയിസ്‌റ്റുകള്‍ ആക്രമണം നടത്തിയത്‌. കോണ്‍ഗ്രസ്‌ നേതാവ്‌ മഹേന്ദ്ര കര്‍മ, പിസിസി അധ്യക്ഷന്‍ നന്ദകുമാര്‍ പട്ടേല്‍, മുന്‍ എംഎല്‍എ ഉദയ്‌ മുതലിയാര്‍ എന്നിവര്‍ ഉള്‍പ്പെടെ 27 പേരാണ്‌ വിമതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :