മഹാരാഷ്ട്രക്ക് മന്‍‌മോഹന്‍റെ മുന്നറിയിപ്പ്

PTIPTI
സംസ്ഥാനത്തെ മഹാരാഷ്ട്രക്കാര്‍ അല്ലാത്തവര്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിനും, ക്രമസമാധാനനില തകരാറിലാകാതെ കാക്കുന്നതിനും നിര്‍ദ്ദേശം നല്‍കിക്കൊണ്ട് മഹാരാഷ്ട്രാ സര്‍ക്കാരിന് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിന്‍റെ മുന്നറിയിപ്പ്.

“മഹാരാഷ്ട്രാ സര്‍ക്കാരിന് കടുത്ത വാക്കുകളില്‍ ഇതു സംബന്ധിച്ച് കത്തെഴുതിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ക്യാബിനറ്റിനെ ധരിപ്പിച്ചു. ഇക്കാര്യത്തില്‍ ക്യാബിനറ്റിനു പറയാനുള്ളതും അദ്ദേഹം മഹാരാഷ്ട്രാ മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്.” ധനകാര്യമന്ത്രി പി ചിദംബരം പറഞ്ഞു.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ക്യാബിനറ്റിനു വിശദീകരിക്കവേ യാണ് ധനകാര്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കേന്ദ്രത്തെ നയിക്കുന്ന കോണ്‍ഗ്രസ്സ് തന്നെയാണ് മഹാരാഷ്ട്രയിലും ഭരിക്കുന്നത്. “മുംബൈയില്‍ നടക്കുന്ന സംഭവങ്ങളില്‍ മന്ത്രിസഭാ യോഗം കടുത്ത ആശങ്ക രേഖപ്പെടുത്തുകയും അക്രമങ്ങളില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങളോട് അനുതാപം പ്രകടിപ്പിക്കുകയും ചെയ്തു.” ചിദംബരം പറഞ്ഞു.

അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ രാത്രി ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ രാജിനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കണമെന്നും യുവാക്കള്‍ കൊല്ലപ്പെട്ട സംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അഭിപ്രായമുയര്‍ന്നു.

ലാലു പ്രസാദിന്‍റെ അഭാവത്തില്‍ വളം മന്ത്രി രാം വിലാസ് പാസ്വാനാണ് പ്രശ്നം ഉന്നയിച്ചത്. രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും ചോദ്യം ചെയ്യപ്പെടുമ്പോള്‍ കേന്ദ്രം നിസ്സംഗത പാലിക്കുന്നതിനെ അദ്ദേഹം ചോദ്യം ചെയ്തു. അറസ്റ്റു ചെയ്യുകയും ജാമ്യം നല്‍കുകയും ചെയ്തതോടെ രാജിന് വീരപരിവേഷം ലഭിച്ചെന്നും ഇതൊഴിവാക്കാന്‍ രാജിനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 31 ഒക്‌ടോബര്‍ 2008 (12:06 IST)
ബിഹാറില്‍ നിന്നുള്ള യുവാവിനെ പോലീസ് വെടിവച്ചു കൊന്ന സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് മിക്ക അംഗങ്ങളും അനുകൂലിച്ചതായാണ് വിവരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :