മമതയ്ക്ക് റയില്‍‌വെയോട് മമതയില്ല !

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 29 മെയ് 2009 (13:55 IST)
എന്‍ഡി‌എ മന്ത്രിസഭയില്‍ റയില്‍‌വെ വകുപ്പ് കൈകാര്യം ചെയ്തിട്ടും മമതാ ബാനര്‍ജിക്ക് ആ വകുപ്പിനോട് അത്ര മമത ഇല്ല. താന്‍ റയില്‍‌വെ വകുപ്പിനോട് അമിത താല്പര്യം പ്രകടിപ്പിച്ചിട്ടില്ല എന്ന് മമത ബാനര്‍ജി മാധ്യമ ലേഖകരോട് പറഞ്ഞു.

തനിക്ക് റയില്‍‌വെ വകുപ്പ് വേണമെന്ന് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. മന്‍‌മോഹന്‍ സിംഗ് അനുവദിച്ച വകുപ്പ് താഴ്മയോടെ സ്വീകരിക്കുകയായിരുന്നു എന്നും മമത പറഞ്ഞു.

യുപി‌എയില്‍ മന്ത്രിസ്ഥാനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തുമ്പോള്‍ മമത ബാനര്‍ജി തന്‍റെ പഴയ വകുപ്പിനായി ശക്തമായി വാദിച്ചു എന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍, ഈ വാര്‍ത്തകള്‍ കേന്ദ്ര റയില്‍‌വെ മന്ത്രി നിഷേധിച്ചു.

ഈ രാജ്യവും മണ്ണുമാണ് വകുപ്പിനെക്കാള്‍ തനിക്ക് ഇഷ്ടമെന്നും മമത മാധ്യമ ലേഖകരോട് പറഞ്ഞു.

മുന്‍ റയില്‍‌വെ മന്ത്രി ലാലു പ്രസാദ് യാദവിനെ അഭിനന്ദിക്കാനും മമത മറന്നില്ല. ലാലുവിന്‍റെ കാലത്ത് വളരെയധികം വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു എന്ന് പറഞ്ഞ മമത അദ്ദേഹം തന്‍റെ നല്ല സുഹൃത്താണെന്ന് പറയാനും മറന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :