ബിസിസിഐ പ്രസിഡന്റായി എന്‍ ശ്രീനിവാസന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

ചെന്നൈ| WEBDUNIA|
PRO
പ്രസിഡന്റായി എന്‍ ശ്രീനിവാസന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി മൂന്നാം തവണയാണ് ശ്രീനിവാസന്‍ ബിസിസിഐ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്.

ശ്രീനിവാസന്‍ മാത്രമായിരുന്നു പ്രസിഡന്റ് പദവിയിലേക്ക് നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നത്. അതേസമയം തെരഞ്ഞെടുക്കപ്പെട്ടെങ്കിലും സുപ്രീംകോടതിയുടെ വിലക്കുള്ളതിനാല്‍ ശ്രീനിവാസന് ചുമതലയേല്‍ക്കാനാകില്ല.

ചെന്നൈയില്‍ നടന്ന ബിസിസിഐയുടെ വാര്‍ഷിക പൊതുയോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. നിരഞ്ജന്‍ ഷായും അരുണ്‍ ജെയ്റ്റ്ലിയും വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.

കെസിഎ പ്രസിഡന്റ് ടി സി മാത്യു ദേശീയ ക്രിക്കറ്റ് അക്കാദമി ചെയര്‍മാനാകും. ഐപിഎല്‍ ഗവേണിംഗ് കൗണ്‍സിലിലും മാത്യു അംഗമാകും. രഞ്ജിബ് ബിസ്വാള്‍ ആണ് പുതിയ ഐപിഎല്‍ ചെയര്‍മാന്‍.

ഐപിഎല്‍ വാതുവയ്പ് ആരോപണത്തില്‍ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍ കുറ്റാരോപിതനായ പശ്ചാത്തലത്തില്‍ അന്തിമ കോടതി വിധിയുണ്ടാകുംവരെ ശ്രീനിവാസനു പ്രസിഡന്റിന്റെ ചുമതല നിര്‍വഹിക്കാനാകില്ലെന്നാണ് സുപ്രീംകോടതി വിധി.

ദക്ഷിണേന്ത്യയിലെ തമിഴ്‌നാട്, കേരളം, ആന്ധ്ര, കര്‍ണാടക, ഹൈദരാബാദ്, ഗോവ എന്നീ ആറ് ക്രിക്കറ്റ് അസോസിയേഷനുകള്‍ ശ്രീനിവാസന് അനുകൂലമായി രംഗത്തെത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :