ബാല്‍ താക്കറെയ്ക്കായി ക്ഷേത്രം നിര്‍മ്മിക്കുന്നു

ന്യൂഡല്‍ഹി| WEBDUNIA|
PRO
അന്തരിച്ച ശിവസേനാ നേതാവ് ബാല്‍ താക്കറെയുടെ ഓര്‍മ്മയ്ക്കായി ശിവസേന പ്രവര്‍ത്തകര്‍ ക്ഷേത്രം നിര്‍മ്മിക്കുന്നു. ചന്ദ്രപുര ജില്ലയിലെ ഭദ്രാവതിയിലാണ് 15 കോടി രൂപ ചെലവിട്ട് ക്ഷേത്രം നിര്‍മ്മിക്കുന്നത്.

കഴിഞ്ഞ 10 വര്‍ഷമായി ശിവസേനയാണ് ഭദ്രാവതി നഗര കൌണ്‍സില്‍ ഭരിക്കുന്നത്. ശിവാജി പാര്‍ക്കില്‍ താക്കറെ സ്മാരകം നിര്‍മ്മിക്കണമെന്ന ശിവസേനയുടെ ആവശ്യത്തില്‍ തീരുമാനമെടുക്കാന്‍ വൈകുന്ന സാഹചര്യത്തിലാണ് അനുയായികള്‍ നേതാവിനായി ക്ഷേത്രം നിര്‍മ്മിക്കാന്‍ ആരംഭിച്ചിരിക്കുന്നത്.

മഹാരാഷ്ട്ര സര്‍ക്കാരും ശിവസേനയും തമ്മില്‍ താക്കറെയുടെ സ്മാരകം ശിവാജി പാര്‍ക്കില്‍ നിര്‍മ്മിക്കുന്നതിനെപ്പറ്റി തര്‍ക്കം നിലനില്‍ക്കുകയാണ്. സ്മാരകം നിര്‍മ്മിക്കുന്നത് അനുവദനീയമല്ലെങ്കില്‍ സ്മാരക ശിലയെങ്കിലും സ്ഥാപിക്കാന്‍ അനുവദിക്കാണമെന്ന് ശിവസേന നേതാക്കള്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :