ബജറ്റ്:നിക്ഷേപം ഉയര്‍ത്തുമെന്ന് ചിദംബരം

WDFILE
പാര്‍ലമെന്‍റില്‍ വെള്ളിയാഴ്‌ച അവതരിപ്പിച്ച ബജറ്റ് നിക്ഷേപവും വളര്‍ച്ചയും ഉയര്‍ത്തുമെന്ന് ധനമന്ത്രി പി.ചിദംബരം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ബജറ്റിനു ശേഷം അദ്ദേഹം. മാധ്യമ ലേഖകരെ അറിയിച്ചതാണിത്.

ഈ സാമ്പത്തിക വര്‍ഷം കര്‍ഷകര്‍ക്ക് പ്രഖ്യാപിച്ച പുതിയ വായ്‌പകള്‍ കാര്‍ഷിക വ്യവസ്ഥിതിയുടെ നില മെച്ചപ്പെടുത്തും. കാര്‍ഷിക വ്യവസ്ഥതയുടെ വളര്‍ച്ചയ്‌ക്ക് വായ്‌പയ്‌ക്ക് നിര്‍ണ്ണായക പങ്കുണ്ട്. ഈ ബജറ്റ് നിക്ഷേപത്തേയും വളര്‍ച്ചയേയും പ്രോത്സാഹിപ്പിക്കും.

ആദായ നികുതിയിലെ ഇളവുകള്‍ കൂടുതല്‍ ജനങ്ങളെ നികുതി അടപ്പിക്കുവാന്‍ പ്രേരിപ്പിക്കും. ഉല്‍‌പ്പാദനം വര്‍ദ്ധിച്ചാല്‍, ശേഷി വര്‍ദ്ധിച്ചാല്‍ അവിടെ നാണയപ്പെരുപ്പം ഉണ്ടാകില്ല. വളര്‍ച്ചാ നിരക്ക് നിലനിറുത്തുവാന്‍ കഴിയുമെന്ന് സര്‍ക്കാരിന് ആത്മവിശ്വാസമുണ്ട്.

നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികള്‍ സര്‍ക്കാരെടുക്കും. വളര്‍ച്ചയില്‍ നിന്ന് രാജ്യത്തിന് വരുമാനമുണ്ടാകുന്നു.

ഈ വരുമാനം സാമൂഹിക ക്ഷേമ മേഖലകളായ വിദ്യാഭ്യാസം, ആരോഗ്യം എന്നിവിടങ്ങളിലാണ് പ്രധാനമായി ചെലവഴിക്കുക.

ന്യൂഡല്‍ഹി| WEBDUNIA|
അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ മാത്രം ആശ്രയിച്ചല്ല നമ്മുടെ രാജ്യം മുന്നോട്ടു പോകുന്നത്. ചൈന നമ്മുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ്. ബ്രിട്ടണും ജര്‍മ്മനിയുമായും നമ്മള്‍ക്ക് മികച്ച വ്യാപാര ബന്ധമുണ്ട്’; ചിദംബരം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :