ബച്ചനും വിദ്യാബാലനും മികച്ച അഭിനേതാക്കള്‍

മുംബൈ| WEBDUNIA| Last Modified ഞായര്‍, 28 ഫെബ്രുവരി 2010 (09:50 IST)
PRO
ഏറ്റവും നല്ല നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ബോളിവുഡ് താരം അമിതാഭ് ബച്ചന്. വിദ്യാബാലനാണ് മികച്ച അഭിനേത്രി. ഇരുവര്‍ക്കും ‘പാ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അംഗീകാരം ലഭിച്ചത്. ഞായറാഴ്ച രാത്രി മുംബൈയില്‍ നടന്ന ചടങ്ങിലായിരുന്നു അവാര്‍ഡ് ദാനം.

അമിതാഭ് ബച്ചന് അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ഏറ്റവും നല്ല നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങിയ വിദ്യാബാലന്‍ തന്നെയായിരുന്നു ബച്ചന്റെ സമ്മാനവും സ്വീകരിച്ചത്.

വിവാദങ്ങള്‍ ഉയര്‍ത്തിയ ‘3 ഇഡിയറ്റ്സ്’ എന്ന ചിത്രമാണ് ഏറ്റവും നല്ല സിനിമയ്ക്കുള്ള പുരസ്കാരം നേടിയത്. ചിത്രം സംവിധാനം ചെയ്ത രാജ്‌കുമാര്‍ ഹിറാനിക്കാണ് മികച്ച സംവിധായകനുള്ള ബഹുമതി.

“ഡല്‍ഹി 6” എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ എ ആര്‍ റഹ്മാനാണ് മിച്ച സംഗീത സംവിധായകന്‍. ഇതേ ചിത്രത്തിലെ ‘മസക്കലി’ എന്ന ഗാനം ആലപിച്ച മോഹിത് ചൌഹാനാണ് മികച്ച ഗായകന്‍. മികച്ച ഗായികയ്ക്കുള്ള സമ്മാനം കവിതാ സേത്തും രേഖാ ഭരദ്വാജും പങ്കിട്ടെടുത്തു.

ഷാരൂഖ് ഖാനും സയ്ഫ് അലിഖാനും ചേര്‍ന്നാണ് യാഷ്‌രാജ് സ്റ്റുഡിയോസില്‍ ഒരുക്കിയ പരിപാടിക്ക് ആതിഥ്യമരുളിയത്. അന്തരിച്ച പോപ് ചക്രവര്‍ത്തി മൈക്കല്‍ ജാക്സന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ ഷാഹിദ് കപൂര്‍ സമര്‍പ്പിച്ച നൃത്തപരിപാടി ശ്രദ്ധേയമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :