ബംഗാളില്‍ എംഎല്‍എമാരില്‍ നിന്ന് കോണ്‍ഗ്രസ് സത്യവാങ്മൂലം എഴുതിവാങ്ങി; പുതിയ നീക്കം കൂറുമാറ്റം തടയാന്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതോടെ ബംഗാളില്‍ കോണ്‍ഗ്രസിന്റെ നില കൂടുതല്‍ പരുങ്ങലിലായി. ഇടതുപക്ഷത്തെ കൂട്ടുപിടിച്ച് ഭരണം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസിന് പക്ഷെ ജനവികാരം ഒട്ടും മനസിലാക്കാന്‍ കഴിഞ്ഞില്ല.

കൊല്‍ക്കത്ത, കോണ്‍ഗ്രസ്, രാഹുല്‍ ഗാന്ധി Kolkkatha, Congress, Rahul gandhi
കൊല്‍ക്കത്ത| rahul balan| Last Modified ബുധന്‍, 25 മെയ് 2016 (14:40 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതോടെ ബംഗാളില്‍ കോണ്‍ഗ്രസിന്റെ നില കൂടുതല്‍ പരുങ്ങലിലായി. ഇടതുപക്ഷത്തെ കൂട്ടുപിടിച്ച് ഭരണം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസിന് പക്ഷെ ജനവികാരം ഒട്ടും മനസിലാക്കാന്‍ കഴിഞ്ഞില്ല.
ഇതോടെ തെരഞ്ഞെടുക്കപ്പെട്ട എം എല്‍ എമാര്‍ കൂറുമാറുമോ എന്ന സംശയം കോണ്‍ഗ്രസില്‍ ശക്തിപ്പെട്ടു.

ഇത്തരത്തില്‍ കൂറുമാറ്റം തടയാന്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം എല്‍ എമാരില്‍ നിന്ന് മുദ്രപത്രത്തില്‍ സത്യവാങ്മൂലം എഴുതി വാങ്ങിയിരിക്കുകയാണ് പാര്‍ട്ടി നേതൃത്വം. പാര്‍ട്ടി നേതൃത്വത്തോട് വിശ്വസ്തത പുലര്‍ത്തുമെന്നാണ് സത്യവാങ്മൂലത്തില്‍ എംഎല്‍എമാര്‍ എഴുതി നല്‍കിയത്. ഇതിന് പുറമെ പാര്‍ട്ടി വരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നടത്തില്ലെന്നും പാര്‍ട്ടി വിടില്ലെന്നും നൂറുരൂപ പത്രത്തില്‍ എഴുതി നല്‍കിയിട്ടുണ്ട്.

പാര്‍ട്ടി നേതൃത്വം എടുക്കുന്ന തീരുമാനങ്ങളെ എതിര്‍ക്കുന്നവര്‍ എം എല്‍ എ സ്ഥാനം രാജിവെക്കുമെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ തീരുമാനത്തിന് പിന്നില്‍ ഹൈക്കമാന്റിന്റെ യാതൊരുവിധ ഇടപെടലും ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന ഘടകം വ്യക്തമാക്കി.

തീരുമാനത്തെ പരിഹസിച്ച് ബി ജെ പി രംഗത്തെത്തി. നടപടി പരിതാപകരവും ജനാധിപത്യ വിരുദ്ധവുമാണെന്നും തങ്ങളുടെ പാര്‍ട്ടിയില്‍ ഇത്തരമൊരു സംഭവം നടക്കില്ലെന്നും ബി ജെ പി വ്യക്തമാക്കി. പാര്‍ട്ടിയുമായി അഭിപ്രായ ഭിന്നത എം എല്‍ എമാര്‍ക്ക് ഉണ്ടായാല്‍ അത് പ്രകടിപ്പിക്കാനുള്ള അവസരം അവര്‍ക്ക് നല്‍കണമെന്നും ബി ജെ പി ആവശ്യപ്പെട്ടു.

വിവിധ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി എം എല്‍ എമാര്‍ കൂറുമാറിയ പാശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം എടുക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്. ബംഗാളിലെ 294 അംഗ നിയമസഭയില്‍ 44 സീറ്റുകളാണ് കോണ്‍ഗ്രസിന് ഉള്ളത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :