ഫേസ്ബുക്ക് അറസ്റ്റ്: 66എ വകുപ്പ് ഒഴിവാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: | WEBDUNIA| Last Modified വെള്ളി, 30 നവം‌ബര്‍ 2012 (13:49 IST)
PRO
PRO
ഫേസ്ബുക്ക് വിവാദത്തിന്റെ പേരില്‍ ഐടി നിയമത്തിലെ 66എ വകുപ്പ് ഒഴിവാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. അറ്റോര്‍ണി ജനറല്‍ ജി വാഹന്‍വതി നേരിട്ടെത്തിയാണ് കേന്ദ്ര നിലപാട് കോടതിയില്‍ അറിയിച്ചത്. വകുപ്പ് ദുരുപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പ്രത്യേക മാര്‍ഗരേഖ കൊണ്ടുവരും. ഫേസ്ബുക്ക് വിവാദത്തില്‍ സര്‍ക്കാര്‍ നിയമം ദുരുപയോഗിക്കുകയായിരുന്നുവെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു. വകുപ്പ് ദുരുപയോഗം ചെയ്യാതിരിക്കാനുള്ള മാര്‍ഗരേഖ സമര്‍പ്പിക്കാനും സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി.

അതേസമയം, കേസില്‍ രണ്ടു പെണ്‍കുട്ടികളെ അറസ്റ്റു ചെയ്ത സംഭവത്തില്‍ സുപ്രീം കോടതി മഹാരാഷ്ട്ര സര്‍ക്കാരിനോട് വിശദീകരണം തേടി. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളില്‍ ഒരുമിച്ച് തീര്‍പ്പ് കല്പിക്കാന്‍ തമിഴ്‌നാട്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ഡല്‍ഹി, പുതുച്ചേരി സംസ്ഥാനങ്ങള്‍ക്ക് കോടതി നിര്‍ദേശം നല്‍കി.

ഐടി നിയമത്തിലെ 66 എ വകുപ്പിന്റെ ഭരണഘടനാപരമായ സാധുത ചോദ്യം ചെയ്ത് ഡല്‍ഹി യൂണിവേഴ്‌സിറ്റി നിയമവിദ്യാര്‍ഥിനി ശ്രേയ സിന്‍ഹാളാണ് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :