പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; നാട്ടുകാരുടെ പിടിലായ യുവാവിന് സംഭവിച്ചത് ഇങ്ങനെ !

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തയാളെ തലവടിച്ച് ചെരുപ്പുമാലയണിച്ച് നാട്ടുകാര്‍

AISWARYA| Last Modified തിങ്കള്‍, 21 ഓഗസ്റ്റ് 2017 (13:37 IST)
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തയാളെ നാട്ടുകാര്‍ കൈകാര്യം ചെയ്തു. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയിലാണ് സംഭവം. ബല്‍ബാദ്ര ഏലിയാസ് മസ്താന എന്നയാളാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്.

കോപാകുലരായ ജനക്കൂട്ടം ഇയാളെ മര്‍ദ്ദിക്കുകയും ജനമധ്യത്തിലിരുത്തി തലവടിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ഇയാളെ ചെരുപ്പുമാല കൂടി അണിയച്ചതിന് ശേഷമാണ് പൊലീസിനെ ഏല്‍പ്പിച്ചത്. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ ഇയാള്‍ പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് കുട്ടിയുടെ അമ്മ പറയുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :