പ്രവാസ ജീവിതം നിലയ്ക്കുന്നു; ഇന്ത്യക്കാർ കൂട്ടത്തോടെ തിരിച്ച് നാട്ടിലേക്ക് !

പ്രവാസം പതിയെ നിലയ്‌ക്കുന്നു, ഇന്ത്യാക്കാർ തിരിച്ച് നാട്ടിലേക്ക്

job , gulf , gulf countries , തൊഴില്‍ , തൊഴില്‍ അന്വേഷണം , ഗള്‍ഫ്
സജിത്ത്| Last Updated: തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (08:37 IST)
തൊഴിൽ അന്വേഷിച്ച് കടൽ കടക്കുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവെന്ന് റിപ്പോര്‍ട്ട്. തൊഴിൽ വെബ്സൈറ്റായ ഇൻഡീഡ് നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് തൊഴിൽ അന്വേഷിച്ച് പുറത്ത് പോകുന്നവരുടെ എണ്ണം അഞ്ച് ശതമാനം കുറഞ്ഞതായി സൂചിപ്പിക്കുന്നത്.

അമേരിക്ക, യു.കെ എന്നീ രാജ്യങ്ങളിലേക്ക് തൊഴിൽ തേടി പോകാൻ ശ്രമിക്കുന്നവരുടെ എണ്ണത്തിൽ യഥാക്രമം 38 ശതമാനത്തിന്റെയും 42 ശതമാനത്തിന്റെയും കുറവുണ്ടായതായും സര്‍വെ പറയുന്നു. ഗൾഫ് രാജ്യങ്ങളിലേക്ക് കുടിയേറാൻ നോക്കുന്നവരുടെ എണ്ണത്തിലും 21 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.

പശ്ചിമേഷ്യയിലെ സാമ്പത്തിക മെല്ലപ്പോക്കും എണ്ണ വിലയിലുണ്ടായ കുറവും സ്വദേശീവത്ക്കരണവുമാണ് ഇതിന്റെ കാരണമായി സര്‍വെയില്‍ ചൂണ്ടിക്കാട്ടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :