പ്രമുഖ നടിയ്ക്ക് തീയേറ്ററില്‍ പീഡനം; ഒരാള്‍ അറസ്റ്റില്‍

പ്രമുഖ നടിയ്ക്ക് തീയേറ്ററില്‍ പീഡനം

മുംബൈ| AISWARYA| Last Modified ചൊവ്വ, 18 ജൂലൈ 2017 (17:09 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവം ഇപ്പോഴും ചൂട് പിടിച്ച് വരികയാണ്. ഇതിനിടയിലാണ് മഹാരാഷ്ട്രയില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്ത് വരുന്നത്. പൊതു സ്ഥലത്ത് വച്ചാണ് പ്രമുഖ നടിയ്ക്ക് നേരെ പീഡനം. തീയേറ്ററില്‍ സിനിമ കാണാന്‍ എത്തിയ നടിയ്ക്ക് നേരെയാണ് പീഡന ശ്രമം ഉണ്ടായത്. സംഭവം നടക്കുമ്പോള്‍ നടിയ്‌ക്കൊപ്പം മകളും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവമായി ബന്ധപ്പെട്ട് 43 കാരനായ മുംബൈ വ്യാപാരിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മറാത്തി സിനിമയിലെ പ്രമുഖ നടിയ്ക്ക് നേരെയാണ് പീഡന ശ്രമം ഉണ്ടായത്. മുംബൈ മിറ റോഡിലെ സിനിമ തീയേറ്ററില്‍ വച്ചായിരുന്നു സംഭവം. പീഡന ശ്രമത്തിന് ഇരയായ നടിയുടെ ഭര്‍ത്താവും നടനാണ്. ഹിന്ദി, മറാത്തി സിനിമകളിലെ അറിയപ്പെടുന്ന ഹാസ്യ നടനാണ് ഇദ്ദേഹം. ശനിയാഴ്ച വൈകീട്ടാണ് നടിയ്ക്ക് നേരെ പീഡനശ്രമം ഉണ്ടായത്. സിനിമ കണ്ടു കൊണ്ടിരിക്കുമ്പോള്‍ നടിയുടെ വയറില്‍ കയറി പിടിക്കുകയായിരുന്നു. സംഭവത്തില്‍ മുംബൈ ബിസിനസ്സുകാരന്‍ ആയ സുനില്‍ ജാനിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :