പൊലീസ് ട്രെയിനികള്‍ക്ക് അവിഹിത ഗര്‍ഭം!

മുംബൈ| WEBDUNIA|
PRO
ഇത് വേലി തന്നെ വിളവ് തിന്നുന്ന കാലം. നിയമപാലകര്‍ തന്നെ നിയമം ലംഘിക്കുന്നതിന്റെ വ്യാപ്തി കോലാപ്പൂര്‍ ട്രെയിനിംഗ് കോളജില്‍ നിന്ന് പുറത്തുവന്ന റിപ്പോര്‍ട്ട് വ്യക്തമാക്കിത്തരും. ഇവിടുത്തെ വനിതാ കോണ്‍സ്റ്റബിള്‍ ട്രെയിനികളെ ലൈംഗികമായി ചൂഷണം ചെയ്തു എന്ന് റിപ്പോര്‍ട്ടുകള്‍.

ട്രെയിനിംഗ് ക്യാമ്പിലെ ലൈംഗിക പീഡനത്തിലൂടെ 11 പൊലീസ് ട്രെയിനികള്‍ അവിഹിതമായി ഗര്‍ഭം ധരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് ട്രെയിനിംഗ് ഇന്‍സ്പെക്ടര്‍ യുവരാജ് കാംബ്ലിയാണ് വനിതകളെ പീഡനത്തിരയാക്കിതെന്ന് കരുതുന്നു. ഇയാള്‍ക്കെതിരെ ഒരു വനിതാ കോണ്‍സ്റ്റബിള്‍ ട്രെയിനി ലൈംഗിക പീഡനത്തിന് പരാതി നല്‍കിയിട്ടുണ്ട്.

യുവരാജ് കാംബ്ലി ഇപ്പോള്‍ അറസ്റ്റിലാണ്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രി ആര്‍ ആര്‍ പാട്ടീല്‍ ഉത്തരവിട്ടിട്ടുണ്ട്. പീഡനത്തിരയായി ഗര്‍ഭം ധരിച്ചവരില്‍ കൂടുതലും അവിവാഹിതകളാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :