പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന്റെ നാക്ക് 17 കാരി കടിച്ചെടുത്തു!

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവിന്റെ നാവ് പതിനേഴുകാരി കടിച്ചെടുത്തു. കഴിഞ്ഞദിവസം ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്. പതിനേഴുകാരിയുടെ വീടിനടുത്തുള്ള ഇരുപത്തേഴുകാരനായ കൈലാസ് ബഹീലി എന്ന യുവാവ് പെണ്‍കുട്ടിയെ വീടിനുള്ളിലേക്ക് വലിച്ചിച്ച് കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

പീഡനശ്രമത്തെ ചെറുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ മുഖത്തേക്ക് യുവാവ് താക്ക് നീട്ടിയപ്പോള്‍, പെണ്‍കുട്ടി നാവില്‍ കടിക്കുകയായിരുന്നു. വേദനകൊണ്ട് പുളഞ്ഞ കൈലാസ് അലറിക്കരയുന്നത് കേട്ട് നാട്ടുകാര്‍ ഓടികൂടുകയായിരുന്നു.

പെണ്‍കുട്ടിയുടെ കടിയേറ്റ് ഇയാളുടെ നാവിന്റെ ഒരു ഭാഗം അറ്റ് വീണിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ ആശുപത്രിയിലാക്കി. പീഡനശ്രമത്തിന് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :