പിഡിപി - ബിജെപി സഖ്യസര്‍ക്കാര്‍ ജമ്മു കാശ്മീരില്‍ അധികാരത്തിലേക്ക്

ശ്രീനഗര്‍| Joys Joy| Last Modified വെള്ളി, 27 ഫെബ്രുവരി 2015 (11:28 IST)
ജമ്മു കാശ്മീരില്‍ പി ഡി പി - ബി ജെ പി പി സര്‍ക്കാര്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി പി ഡി പി നേതാവും ജമ്മു കാശ്‌മീര്‍ നിയുക്ത മുഖ്യമന്ത്രിയുമായ മുഫ്‌തി മുഹമ്മദ് സയ്‌ദ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി.

പി ഡി പി - ബി ജെ പി സര്‍ക്കാര്‍ ഞായറാഴ്ച ജമ്മു കാശ്‌മീരില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മോഡിയെ ക്ഷണിക്കുന്നതിനും പൊതുമിനിമം പരിപാടിക്ക് അന്തിമരൂപം നല്‍കുന്നതിനുമായിരുന്നു കൂടിക്കാഴ്ച.
സഖ്യധാരണപ്രകാരം ഉപമുഖ്യമന്ത്രി ബി ജെ പിയില്‍ നിന്നായിരിക്കും. ബി ജെ പിയുടെ നിര്‍മ്മല്‍ സിംഗ് ആയിരിക്കും ഉപമുഖ്യമന്ത്രിയാകുക.

പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി ജെ പിയും പി ഡി പി(പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി)യും തമ്മില്‍ ധാരണയായത്.

പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു
സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്. ഡല്‍ഹിയില്‍ അമിത് ഷായുടെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :