പശ്ചിമബംഗാള്‍ ഇടതിനെ കൈവിടുന്നു

കൊല്‍ക്കത്ത: | PRATHAPA CHANDRAN| Last Modified ശനി, 16 മെയ് 2009 (12:35 IST)
പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയും കോണ്‍ഗ്രസും കൈകോര്‍ത്തപ്പോള്‍ ഇടതുമുന്നണി പിന്നോട്ട്. തൃണമൂല്‍ കോണ്‍ഗ്രസ് 13 സീറ്റുകളിലും കോണ്‍ഗ്രസ് അഞ്ച് സീറ്റുകളിലും മുന്നേറുന്നു.

സൂചനകള്‍ ലഭ്യമായ 32 സീറ്റുകളില്‍ തൃണമൂല്‍-കോണ്‍ഗ്രസ് സഖ്യം 18 സീറ്റുകളില്‍ മുന്നേറുമ്പോള്‍ ഇടതുമുന്നണി സ്വന്തം തട്ടകത്തില്‍ 12 സീറ്റില്‍ മാത്രമാണ് മുന്നിട്ടു നില്‍ക്കുന്നത്.

2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് 35 സീറ്റും തൃണമൂല്‍ കോണ്‍ഗ്രസിന് ആറും കോണ്‍ഗ്രസിന് ഒരു സീറ്റുമായിരുന്നു ലഭിച്ചത്.

തൃണമൂല്‍ കോണ്‍ഗ്രസുമായി തെറ്റിയ ബിജെപിയും ബംഗാളില്‍ നേട്ടമുണ്ടാക്കുന്നു. വടക്കന്‍ മണ്ഡലങ്ങളായ ഡാര്‍ജിലിംഗ് അലിപുര്‍ദുവാറിലും ബിജെപി മുന്നിട്ടു നില്‍ക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :