പഴയ റെയിൽവേ നയങ്ങളെ പൊളിച്ചടക്കി പീയുഷ് ഗോയൽ

റെയിൽവേയിൽ നയം മാറ്റുന്നു !

ന്യൂഡല്‍ഹി| AISWARYA| Last Modified വെള്ളി, 29 സെപ്‌റ്റംബര്‍ 2017 (07:45 IST)

ട്രെയിനുകളിൽ ഏർപ്പെടുത്തിയ തിരക്കനുസരിച്ചു നിരക്കു കൂടുന്ന സമ്പ്രദായം ജനങ്ങൾക്ക് ഉപകാരപ്പെടുന്ന വിധത്തിലെന്നു റിപ്പോര്‍ട്ട്. രാജധാനി, തുരന്തോ, ശതാബ്ദി, സുവിധ എന്നീ ട്രെയിനുകളിൽ ഏർപ്പെടുത്തിയ തിരക്കനുസരിച്ചു നിരക്കു കൂടുന്ന സമ്പ്രാദയം നിലവില്‍ കൊണ്ടുവരുമെന്നത് വാര്‍ത്തയായിരുന്നു.

അതേസമയം ട്രെയിനുകളുടെ കൃത്യനിഷ്ഠ മെച്ചപ്പെടുത്തി നവംബറിൽ ടൈം ടേബിൾ പരിഷ്കരിക്കും. എഴുനൂറോളം ട്രെയിനുകളുടെ വേഗം കൂട്ടും. 48 മെയിൽ/എക്സ്പ്രസ് ട്രെയിനുകളെ സൂപ്പർ ഫാസ്റ്റ് വിഭാഗത്തിലാക്കുമെന്ന സൂചനയുമുണ്ട്. മുൻ റെയിൽവേ മന്ത്രി സുരേഷ് പ്രഭു നടപ്പാക്കിയ പരിഷ്കരങ്ങളും നയങ്ങളും മാറ്റിപണിയുകയാണ് പുതിയ റെയിൽവേ മന്ത്രി പീയുഷ് ഗോയൽ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :