നോട്ട് നിരോധനം ഇന്ദിരാ ഗാന്ധി ചെയ്യേണ്ടിയിരുന്നത്: കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി

ഇന്ദിരാഗാന്ധിയെ കണക്കിനു വിമർശിച്ച് മോദി

aparna| Last Modified തിങ്കള്‍, 6 നവം‌ബര്‍ 2017 (12:29 IST)
നോട്ട് നിരോധനത്തിന്റെ ഒന്നാം വാർഷികത്തിനു ഇനി വെറും രണ്ട് ദിവസം മാത്രം നിൽക്കേ കോൺഗ്രസിനെ രൂക്ഷമായി പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിഷേധ പരിപാടികൾ നടത്താനൊരുങ്ങുന്ന കോൺഗ്രസിനെ മോദി കണക്കിനു വിമർശിക്കുന്നുണ്ട്.

നോട്ട് നിരോധനം ഇന്ദിരാഗന്ധി പ്രധാനമന്ത്രി ആയിരുന്ന കാലത്ത് ചെയ്യേണ്ടിയിരുന്നതാണെന്ന് മോദി പറഞ്ഞു. വേണ്ട സമയത്ത് ഇന്ദിരാഗാന്ധി നോട്ട് നിരോധനം നടത്തിയിരുന്നുവെങ്കിൽ തനിക്ക് ഭാരിച്ച ജോലി ഉണ്ടാകുമായിരുന്നില്ലെന്ന് മോദി പറയുന്നു.

കോൺഗ്രസും അഴിമതിയും തമ്മിൽ അവിഭാജ്യമായ ബന്ധമാണുള്ളത്. പല കോൺഗ്രസ് നേതാക്കളും അഴിമതി കേസിൽ ആരോപണ വിധേയരാണ്. നോട്ട് അസാധുവാക്കൽ മൂലം കുറച്ച് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നതാണ് കോൺഗ്രസിന്റെ പ്രതിഷേധത്തിനു കാരണമെന്നും മോദി വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :