നോട്ടു നിരോധനം കൊണ്ട് ഗുണമുണ്ടായത് ഈ യുപിക്കാരന് !

നോട്ട് നിരോധനം ഭാഗ്യമായിമാറിയ യുപിക്കാന്‍

ന്യൂഡല്‍ഹി| AISWARYA| Last Modified ബുധന്‍, 8 നവം‌ബര്‍ 2017 (12:48 IST)
രാജ്യത്ത് നോട്ടു നിരോധനം പ്രഖ്യാപിച്ച സമയം മുതല്‍ തലവരമാറിയ ഒരാളുണ്ട്. ഉത്തര്‍പ്രദേശിലെ അലിഗര്‍ഹ് സ്വദേശിയായ വിജയ് ശേഖര്‍ ശര്‍മ്മ‍. പേയ് ടിഎമ്മിന്റെ സ്ഥാപകനും സിഇഒയുമായ വിജയിയുടെ ജീവിതം 2016 നവംബര്‍ എട്ടിനു രാത്രി എട്ടുമണി മുതല്‍ മാറാന്‍ തുടങ്ങിയിരുന്നു.

പത്തു രൂപപോലും കയ്യില്‍ ഇല്ലാതിരുന്നു വ്യക്തിയിന്ന് 52,000 കോടി രൂപ ആസ്തിയുള്ള കമ്പനിയുടെ സിഇഒയാണ്. മാതാപിതാക്കളില്‍ നിന്ന് പണം കടമെടുത്ത് ആരംഭിച്ച ടെലികോം സംരംഭം പൂര്‍ണ്ണ പരാജയമായി മാറിയ സമയത്തായിരുന്നു നോട്ടു നിരോധനവും ഡിജിറ്റല്‍ ഇന്ത്യയും ഉയര്‍ത്തിപ്പിടിച്ച് മോദി എത്തിയത്.

കറന്‍സി ഉപയോഗിക്കാതെ, ഓണ്‍ലൈന്‍ വഴി പണമിടപാട് നടത്തുക എന്ന ആശയത്തിലൂന്നി 2010 ഓഗസ്റ്റില്‍ രൂപംകൊണ്ട കമ്പനിയെ അന്നുവരെ നാടും നാട്ടുകാരും കാര്യമായി പരിഗണിച്ചിരുന്നില്ല. എന്നാല്‍ മോദിയുടെ ഒരു പ്രസംഗത്തിലൂടെ സ്ഥിതിഗതികള്‍ മാറുകയായിരുന്നു.

നോട്ടില്ലാതെ ജീവിതം വഴിമുട്ടിയ ദിനങ്ങളില്‍ ഡിജിറ്റല്‍ ഇടപാടുമാത്രമേ ഇനി മുന്നോട്ടുണ്ടാകു എന്ന ചിന്ത ജനങ്ങളിലേക്ക് സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചപ്പോള്‍ പുഞ്ചിരി വിടര്‍ന്നത് വിജയ് ശര്‍മ്മയുടെ മുഖത്തായിരുന്നു. കഴിഞ്ഞ വര്‍ഷം 11 കോടി ഉപയോക്താക്കളായിരുന്നത് ഇന്ന് 28 കോടിയിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്. ഫോബ്‌സിന്റെ ഇന്ത്യയിലെ യുവ ധനികരുടെ പട്ടികയില്‍ വിജയ് ഇടം പിടിക്കുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :