നിര്‍മ്മാണ ചെലവ് 30 കോടി, നൂറ് അടിയോളം ഉയരമുള്ള പ്രതിമ !; ഗുജറാത്തിനു പിന്നാലെ മീററ്റിലും മോദീക്ഷേത്രം വരുന്നു

മോദിക്ക് ക്ഷേത്രം പണിയാനൊരുങ്ങി ആരാധകന്‍; നിര്‍മ്മാണ ചെലവ് മുപ്പത് കോടി

Bhartiya Janta Party ,  BJP  ,  India  ,  meerut  ,  Modi statue  ,  Modi temple ,  Modi temple in Meerut  ,  Prime minister Narendra modi ,  uttar pradesh  ,  Uttar Pradesh Irrigation Department ,  മോദീക്ഷേത്രം ,  യുപി ,  നരേന്ദ്ര മോദി ,  മീററ്റ് ,  അമിത് ഷാ
ലക്നൗ| സജിത്ത്| Last Modified വ്യാഴം, 5 ഒക്‌ടോബര്‍ 2017 (12:45 IST)
മീററ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ ക്ഷേത്രം
വരുന്നു. ഉത്തർ പ്രദേശിലാണ് 30 കോടിയോളം രൂപ ചിലവില്‍ കൂറ്റൻ മോദീക്ഷേത്രം നിർമിക്കുന്നത്. മീററ്റിലെ സര്‍ധന പ്രദേശത്ത് അഞ്ച് ഏക്കറോളം ഭൂമിയിലാണ് ക്ഷേത്രം നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നതെന്നാണ് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്.

നൂറ് അടിയോളം ഉയരത്തിൽ സ്ഥാപിക്കുന്ന മോദിയുടെ പ്രതിമയാണ് ക്ഷേത്രത്തിലെ മുഖ്യ ആകർഷണമെന്നാണ്
റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭൂമിപൂജയും ശിലയിടൽ ചടങ്ങും ഈ മാസം 23ന് നടക്കുമെന്നും പറയുന്നു. മോദിയുടെ അനുയായിയും ജലസേചന വകുപ്പ് മുൻ എൻജിനീയറുമായ ജെ.പി.സിങ്ങ് ആണ് ക്ഷേത്ര നിർമാണം പ്രഖ്യാപിച്ചത്.

ശിലാസ്ഥാപനത്തിന് ബിജെപി അധ്യക്ഷൻ അമിത് ഷാ ഉള്‍പ്പടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുക്കുമെന്നാണ് വിവരം. രണ്ടുവർഷത്തിനകം ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയാകുമെന്നും സിങ് പറഞ്ഞു. രണ്ട് വര്‍ഷം മുന്‍പ് മോദിയുടെ പേരില്‍ ഗുജറാത്തില്‍ ക്ഷേത്രം നിര്‍മ്മിച്ചത് വലിയ വിവാദമായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :