നിര്‍ത്തിയിട്ട കാറിനു തീപിടിച്ച് മൂന്നു പേര്‍ വെന്തുമരിച്ചു

ചെന്നൈയിൽ മൂന്നുപേർ കാറിനുള്ളിൽ വെന്തുമരിച്ചു

Chennai, car, death, accident, ചെന്നൈ, തീ, കാര്‍, മരണം
ചെന്നൈ| സജിത്ത്| Last Modified ഞായര്‍, 28 മെയ് 2017 (11:40 IST)
ഒരു സ്ത്രീ ഉൾപ്പെടെ മൂന്നു പേർ കാറിനുള്ളിൽ വെന്തുമരിച്ചു. ചെന്നൈ മഹാബലിപുരത്തുള്ള മനാമ വില്ലേജിന് സമീപം ഈസ്റ്റ് കോസ്റ്റ് റോഡിലാണ് ദാരുണമായ സംഭവം നടന്നത്. തീപിടിത്തത്തിന്റെ കാരണം എന്താണ് ഇതുവരെയും അറിയിവായിട്ടില്ല.

റോഡിന് സമീപത്ത് പാർക്ക് ചെയ്ത് ഏതാനും മിനിറ്റുകള്‍ക്കകമാണ് കാറിന് തീപിടിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അഗ്നിശമനസേന എത്തിയതാണ് കാറിനുള്ളിൽ നിന്ന് മൂവരെയും പുറത്തെടുത്തത്. ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :