നിരോധനമില്ല, ചന്തകളിലൂടെ കശാപ്പിനായി കാലികളെ വില്‍ക്കുന്നതാണ് തടഞ്ഞത്; ഉത്തരവ് സ്റ്റേ ചെയ്യരുത്: കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍

കശാപ്പ് വില്‍പന നിയന്ത്രണ ഉത്തരവ് സ്റ്റേ ചെയ്യരുതെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി| സജിത്ത്| Last Modified വ്യാഴം, 1 ജൂണ്‍ 2017 (07:37 IST)
കശാപ്പ് വില്‍പന നിയന്ത്രണ ഉത്തരവ് സ്റ്റേ ചെയ്യരുതെന്ന അപേക്ഷയുമായി കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. കശാപ്പ് പൂര്‍ണമായും നിരോധിച്ചിട്ടില്ലെന്നും കശാപ്പിനായി ചന്തകള്‍ വഴി കന്നുകാലി വില്‍പന പടില്ലെന്നുമാത്രമാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നതെന്നും കേന്ദ്രസര്‍ക്കാര്‍
ഹൈക്കോടതിയില്‍ അറിയിച്ചു.

ഇറച്ചി വില്‍ക്കുന്നതിനോ കശാപ്പിനോ നിരോധനമില്ല, അതിനാല്‍ കന്നുകാലി കടത്ത് നിയന്ത്രണ ഉത്തരവ് സ്‌റ്റേ ചെയ്യരുതെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അഭ്യര്‍ത്ഥിച്ചു. ഈ ഉത്തരവ് സംബന്ധിച്ച് ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തിനെതിരായി വന്ന ഹര്‍ജികളെ സംസ്ഥാന സര്‍ക്കാര്‍ പിന്തുണക്കുകയും ചെയ്തിരുന്നു. ഈ ഹര്‍ജികളാണ് ഉത്തരവിനായാണ് മാറ്റിയത്.

അതേസമയം, കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര വിജ്ഞാപനത്തില്‍ ഹൈക്കോടതി വ്യക്തത വരുത്തിയിരുന്നു. കന്നുകാലികളുടെ കശാപ്പോ വില്‍പ്പനയോ നിരോധിച്ചിട്ടില്ലെന്നും ചട്ടങ്ങള്‍ പൂര്‍ണാര്‍ത്ഥത്തില്‍ വായിച്ചുനോക്കാതെയാണ് പ്രതിഷേധവുമായി ഇറങ്ങുന്നതെന്നും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :