നിയമസംവിധാനങ്ങളെയും മറികടന്ന് ചൂതാട്ടം വളരുന്നു; ഓണ്‍ലൈനിലൂടെ

നമ്മുടെ നിയമസംവിധാനങ്ങള്‍ക്ക് എത്തിച്ചേരാവുന്ന രീതിയിലായിരുന്നു ഇതുവരെ ചൂതാട്ട റാക്കറ്റുകളുടെ പ്രവര്‍ത്തനം നടന്നിരുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ രംഗത്തെ സ്ഫോടനാത്മകമായ വളര്‍ച്ച ചൂതാട്ടത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചുവെന്ന് പറയാം. ഈ മാറ്റമാണ് ‘ഓണ്‍ലൈന

 ചൂതാട്ടം, ഓണ്‍ലൈന്‍, ഡെയര്‍ ഗെയിംസ് Gambling, Online, Dare Games
rahul balan| Last Modified ശനി, 2 ഏപ്രില്‍ 2016 (17:02 IST)
നമ്മുടെ നിയമസംവിധാനങ്ങള്‍ക്ക്
എത്തിച്ചേരാവുന്ന രീതിയിലായിരുന്നു ഇതുവരെ ചൂതാട്ട റാക്കറ്റുകളുടെ പ്രവര്‍ത്തനം നടന്നിരുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ രംഗത്തെ സ്ഫോടനാത്മകമായ വളര്‍ച്ച ചൂതാട്ടത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചുവെന്ന് പറയാം. ഈ മാറ്റമാണ് ‘ഓണ്‍ലൈന്‍ ചൂതാട്ടം’ എന്ന പുതിയ മേഖലയ്ക്ക് തുടക്കം കുറിച്ചത്. ലോകത്ത് ഈ പുതിയ തരം ചൂതാട്ടത്തില്‍ കൂടുതലായും ഏര്‍പ്പെടുന്നത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ ഏര്‍പ്പെടുന്ന കുട്ടികളുടെ എണ്ണത്തില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ തോതില്‍ വളര്‍ച്ച ഉണ്ടായിട്ടുണ്ടെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ടൊറൊന്റോയിലെ സെന്റര്‍ ഓഫ് അഡിക്ഷന്‍ ആന്റ് മെന്റല്‍ ഹെല്‍ത്തിലെ ശാസ്ത്രജ്ഞനായ താര എല്‍ടണ്‍ മാര്‍ഷല്‍ ഈ മേഖലയില്‍ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയത് ചില ഞെട്ടിക്കുന്ന വിവരങ്ങളാണ്. ‘ഡെയര്‍ ഗെയിംസിലൂടെയും (സാഹസികതയില്‍ ഊന്നിയ‍) മറ്റുമാണ് പ്രധാനമായും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ ഏര്‍പ്പെടുന്നത്. ഇത്തരത്തില്‍ ചൂതാട്ടത്തില്‍ ഏര്‍പ്പെടുന്നവരുടെ എണ്ണത്തില്‍ വന്‍‌ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ചൂതാട്ടം നടത്തുന്നവരുമായുള്ള ബന്ധത്തിലൂടെ നല്ലൊരു ശതമാനം പേരും ഈ രംഗത്തേക്ക് കടന്നുവരുന്നു’- താര എല്‍ടണ്‍ പറയുന്നു.

എല്‍ടന്റെ നേതൃത്വത്തില്‍ 10, 035 കുട്ടികളില്‍ നടത്തിയ പഠനറിപ്പോര്‍ട്ട് ബി എം സി പബ്ലിക്ക് മാഗസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 13 വയസിനും 19 വയസിനും ഇടയിലുള്ള കുട്ടികളിലാണ് ഇവര്‍ പഠനം നടത്തിയത്. ഇതില്‍ 10 ശതമാനം കുട്ടികളും കഴിഞ്ഞ മൂന്നു മാസമായി ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ സജീവമാണെന്ന് ഇവരുടെ പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 45 ശതമാനം പേരും പണമോ അല്ലെങ്കില്‍ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ ചൂതാട്ടത്തിനു വേണ്ടി ഉപയോഗിച്ചുവെന്നാണ് പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതു കൂടാതെ ഡെയര്‍ ഗെയിംസില്‍ 22
ശതമാനം കുട്ടികളും ടിക്കറ്റ് സ്ക്രാച്ചിങ്ങില്‍ 14 ശതമാനം കുട്ടികളും വാക്കാലുള്ള പന്തയങ്ങളില്‍ 12 ശതമാനം കുട്ടികളും പങ്കെടുത്തതായും പഠനം വ്യക്തമാക്കുന്നു.

ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ ഏര്‍പ്പെടുന്ന മിക്ക കുട്ടികളും ക്രമേണ കായിക മത്സരങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള മനോഭാവം കാണിക്കുന്നുവെന്നും പഠനം വ്യക്തമാക്കുന്നത്. ഇത്തരം കുട്ടികള്‍ പഠന കാര്യങ്ങളിലും പുറകോട്ടടിക്കുന്നതായും പഠനത്തില്‍ പറയുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :