നാസിക് ജില്ലയില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തിയത് ഷാരൂഖ്ഖാന്റെ വസതിക്ക് മുന്നിലോ?

കാണതായ കുട്ടികളെ കിട്ടിയത് ഷാരൂഖ്ഖാന്റെ വസതിക്ക് മുന്നില്‍ നിന്ന് !

AISWARYA| Last Modified വ്യാഴം, 25 മെയ് 2017 (17:24 IST)
മഹാരാഷ്ട്രയിലെ നാസിക് ജില്ലയില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി. ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ്ഖാന്റെ വസതിയായ മന്നത്തിന് മുന്നില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. നടന്‍ ഷാരൂഖ്ഖാനെ നേരിട്ട് കാണാനായി വീട്ടില്‍ നിന്ന് ഒടിപ്പോന്ന ആറ് പെണ്‍കുട്ടികളെയാണ് കല്ല്യാണ്‍ പൊലീസിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിനൊടുവില്‍ നാസിക് പൊലീസ് കണ്ടെത്തിയത്.

പെണ്‍കുട്ടികളെല്ലാം 12നും 15നും ഇടയില്‍ പ്രായമുള്ളവരും ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണെന്നും പൊലീസ് പറയുന്നു. വീട്ടില്‍ നിന്ന് പ്രശ്‌സതമായ നന്തൂരി ക്ഷേത്രത്തിലെത്തിയ കുട്ടികള്‍ അവിടെ നിന്ന് നാസിക് റെയില്‍വേ സ്റ്റേഷനിലെത്തുകയും ശതാബ്എക്‌സ്പ്രസ്സില്‍
മുംബൈയിലെ ദാദറിലേക്ക് പോരുകയുമായിരുന്നു.

ഷാരൂഖ്ഖാനോടുള്ള ആരാധന കൊണ്ട്
ഷാരൂഖിന്റെ ബംഗ്ലാവായ മന്നത്തിലേക്ക് പെണ്‍കുട്ടികളെത്തിയത്. ഷാരൂഖ്ഖാനെ എങ്ങനെയും കാണുക എന്ന ആഗ്രഹത്തോടെയാണ് ഇവര്‍ നാസിക്കില്‍ നിന്ന് പുറപ്പെട്ടതെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ചൊവ്വാഴ്ച്ച രാത്രിയോടെയാണ് ഇവരെ കാണാനില്ലെന്ന് കാണിച്ച് രക്ഷകര്‍ത്താക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :