തീവ്രവാദമാണ് മനുഷ്യകുലം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം: മോദി

മനുഷ്യകുലം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് തീവ്രവാദം: മോദി

AISWARYA| Last Modified ചൊവ്വ, 30 മെയ് 2017 (10:14 IST)
മനുഷ്യകുലം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് തീവ്രവാദമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തീവ്രവാദത്തെ ഇല്ലാതാക്കാന്‍ യൂറോപ്പ് മുഖ്യ പങ്ക് വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജര്‍മ്മന്‍ പത്രമായ ഹണ്ടില്‍സ്ബ്ലാറ്റിന് നല്‍കിയ അഭിമുഖത്തിലാണ് മോദി തീവ്രവാദത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തേണ്ടിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞത്.

കുടാതെ തീവ്രവാദത്തിന്റെ രൂക്ഷത യൂറോപ്പ് അനുഭവിച്ചുകഴിഞ്ഞുവെന്നും മോദി പറഞ്ഞു. 'ജര്‍മ്മനിയിലെത്തി, ഇന്ത്യയും ജര്‍മ്മനിയും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിന് സന്ദര്‍ശനം ഉപകാരപ്പെടുമെന്ന് ഉറപ്പുള്ളതായും മോദി പറഞ്ഞു. ബെര്‍ലിനില്‍ എത്തിയതിനെക്കുറിച്ച് മോദി ട്വീറ്റ് ചെയ്തു.

ആറ് ദിവസം നീളുന്ന വിദേശപര്യടനത്തിന്റെ ഭാഗമായി ജര്‍മ്മനിയിലെത്തിയ മോദി ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഹര്‍ഷവര്‍ധന്‍, ഊര്‍ജവകുപ്പ് മന്ത്രി പീയുഷ് ഗോയല്‍, വാണിജ്യ മന്ത്രി നിര്‍മ്മല സീതാരാമന്‍, വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ എന്നിവരും വിദേശ സന്ദര്‍ശനത്തില്‍ മോദിയെ അനുഗമിക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :