തരുണ്‍ തേജ്പാലിനെതിരായ പൊലീസ് അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് ഗോവ മുഖ്യമന്ത്രി

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
തരുണ്‍ തേജ്പാലിനെതിരായ പൊലീസ് അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് മാത്രമാണ് സര്‍ക്കാരിന്റെ നിലപാട്. പരാതിക്കാരിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തിയിട്ടുണ്ട്.

രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് തേജ്പാലിനെതിരെ സര്‍ക്കാര്‍ കേസെടുത്തതെന്ന് പറയുന്നത് നിരുത്തരവാദിത്വപരമാണ്. കുറ്റകൃത്യത്തിലും ഇമെയിലിലും ബിജെപി എങ്ങനെ പങ്കാളിയാകുമെന്നും പരീക്കര്‍ ചോദിച്ചു. തനിക്കെതിരായ പീഡനക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത് പീഡന ആരോപണം ഉന്നയിക്കുന്ന പെണ്‍കുട്ടിയല്ല, ഗോവ സര്‍ക്കാരാണെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തേജ്പാല്‍ പറയുന്നത്.

മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കെതിരെ തെഹല്‍ക നടത്തിയ വെളിപ്പെടുത്തലുകളാണ് ഇത്തരത്തില്‍ പകപോക്കാന്‍ ഗോവ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നും തേജ്പാല്‍ ആരോപിച്ചിട്ടുണ്ട്. തേജ്പാലിന്റെ ഈ ആരോപണത്തിന് കോണ്‍ഗ്രസും പിന്തുണ നല്‍കി. എല്ലാ പീഡനക്കേസുകളും ഇത്തരത്തിലാണോ ഗോവ മുഖ്യമന്ത്രി അന്വേഷിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജനയന്തി നടരാജന്‍ പ്രതികരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :