തത്കാല്‍ ടിക്കറ്റ് റദ്ദാക്കുമ്പോള്‍ ഇനിമുതല്‍ പകുതി തുക തിരികെ ലഭിക്കും: ഇന്ത്യന്‍ റെയില്‍വേ

ജൂലൈ ഒന്നു മുതല്‍ തത്കാല്‍ ടിക്കറ്റുകള്‍ റദ്ദാക്കുന്നവര്‍ക്ക് റെയില്‍വേ 50 ശതമാനം തുക തിരികെ നല്‍കും.

ന്യൂഡല്‍ഹി, ഇന്ത്യന്‍ റെയില്‍വേ, തത്കാല്‍ newdelhi, indian railway, tatkal
ന്യൂഡല്‍ഹി| സജിത്ത്| Last Modified ചൊവ്വ, 24 മെയ് 2016 (12:30 IST)
തത്കാല്‍ ടിക്കറ്റ് റദ്ദാക്കുന്ന യാത്രക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ടിക്കറ്റ് റദ്ദാക്കിയാല്‍ തുക തിരികെ ലഭിക്കില്ലെന്ന നിയമത്തില്‍ റെയില്‍വേ മാറ്റം വരുത്തുന്നു. വരുന്ന ജൂലൈ ഒന്നു മുതല്‍ തത്കാല്‍ ടിക്കറ്റുകള്‍ റദ്ദാക്കുന്നവര്‍ക്ക് റെയില്‍വേ 50 ശതമാനം തുക തിരികെ നല്‍കും.

നിലവിലെ നിയമങ്ങളിലും മാനദണ്ഡങ്ങളിലും ജൂലൈ ഒന്നുമുതല്‍ കൊണ്ടുവരുന്ന മാറ്റങ്ങളുടെ ഭാഗമായാണിത്. എ സി കോച്ചുകളിലേക്കുള്ള തത്കാല്‍ ബുക്കിങ് സമയം രാവിലെ 10 മുതല്‍ 11 വരെയും സ്ലീപ്പര്‍ കോച്ചുകളിലേക്ക് 11 മുതല്‍ 12 വരെയുമാക്കുമെന്നാതാണ് മറ്റൊരു പ്രധാന മാറ്റം.

കൂടാതെ സുവിധ ട്രെയിനുകളിലെ വെയിറ്റിങ് ലിസ്റ്റ് ജൂലൈ ഒന്നുമുതല്‍ റദ്ദാക്കും. രാജധാനി, ജനശതാബ്ദി ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കാനും ഈ ട്രെയിനുകളില്‍ മൊബൈല്‍ ടിക്കറ്റുകള്‍ മാത്രമാക്കാനും റയില്‍‌വെ തീരുമാനിച്ചിട്ടുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :