ഡല്‍ഹിയില്‍ ഭിത്തിയിടിഞ്ഞ് അപകടം

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 30 ഒക്‌ടോബര്‍ 2010 (09:16 IST)
ഡല്‍ഹിയിലെ ചാന്ദ്‌നി ചൌക്കില്‍ നിര്‍മ്മാണത്തിലിരുന്ന ഭൂഗര്‍ഭ പാര്‍ക്കിംഗ് ലോട്ടിന്റെ ഭിത്തിയിടിഞ്ഞ് വീണ് ഒമ്പത് പേര്‍ക്ക് പരുക്ക് പറ്റിയതായി റിപ്പോര്‍ട്ട്. ശനിയാഴ്ച വെളുപ്പിനാണ് അപകടം നടന്നത്.

നാല്‍പ്പത് അടിയോളം താഴ്ചയുള്ള പാര്‍ക്കിംഗ് ലോട്ടിന്റെ ഭിത്തിയാണ് ഇടിഞ്ഞു വീണത്.

അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നു എന്ന് സംശയിക്കുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :