ടോയ്‌ലെറ്റ് നിര്‍മിക്കാമെന്ന് ഭര്‍ത്താവ് കോടതിയില്‍; ഒരുമിച്ച് താമസിക്കാമെന്ന് ഭാര്യ!

ഇന്‍ഡോര്‍| WEBDUNIA|
PRO
PRO
വീട്ടില്‍ ടോയ്‌ലെറ്റ് നിര്‍മിക്കാമെന്ന് ഭര്‍ത്താവ് കോടതിയില്‍ സമ്മതിച്ചതിനെ തുടര്‍ന്ന് ഒരുമിച്ച് താമസിക്കാമെന്ന് പിണങ്ങിപ്പോയ ഭാര്യ. മദ്ധ്യപ്രദേശിലെ ദിവാസ് ജില്ലയിലെ മുന്ദ്‌ലാനയിലാണ് സംഭവം. ഏഴുവര്‍ഷം മുമ്പാണ് സവിതയെന്ന യുവതിയെ ദേവ്കരന്‍ മാളവ്യ വിവാഹം കഴിച്ചത്. ഭര്‍തൃഗൃഹത്തിലെത്തിയപ്പോഴാണ് വീട്ടില്‍ ടോയ്‌ലറ്റില്ലെന്ന് സവിത മനസിലാക്കിയത്. നിര്‍മിച്ചുകൊടുക്കാമെന്ന് ദേവ്കരന്‍ പറഞ്ഞെങ്കിലും നാലു വര്‍ഷത്തോളം ഇത് നടപ്പാക്കിയില്ല. വെളിമ്പ്രദേശത്ത് പ്രാ‍ഥമിക കര്‍മ്മങ്ങള്‍ നിര്‍വഹിക്കാനായിരുന്നു നിര്‍ദ്ദേശം. നിവൃത്തിയില്ലാതെ മൂന്നു വര്‍ഷം മുന്പ് സവിത സ്വവസതിയിലേക്ക് മടങ്ങി. തുടര്‍ന്ന് ഭര്‍ത്താവ് തനിക്ക് ജീവനാംശം നല്‍കണമെന്നാവശ്യപ്പെട്ട് സവിത കോടതിയെ സമീപിച്ചു.

കേസ് പരിഗണിക്കവെ പിരിഞ്ഞുതാമസിക്കാനുള്ള കാരണം കോടതി അന്വേഷിച്ചപ്പോഴാണ് വീട്ടില്‍ ടോയ്‌ലറ്റില്ലാത്ത കാര്യം സവിത പറഞ്ഞത്. കേസ് പരിഗണിക്കുന്ന അടുത്ത തിയതിയായ ജനുവരി പത്തിനുമുന്പ് ടോയ്‌ലറ്റ് നി ര്‍മിക്കാമെന്ന് തുടര്‍ന്ന് ദേവ്കരന്‍ കോടതിക്ക് വാക്കു കൊടുത്തു. അങ്ങനെയാണെങ്കില്‍ പിണക്കം മറന്ന് ഭര്‍തൃഗൃഹത്തിലേക്ക് പോകാന്‍ തയാറാണെന്ന് സവിതയും വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :