ജയിലിലും നിയന്ത്രണങ്ങളില്ലാതെ ചിന്നമ്മ; ജയിൽ വസ്ത്രങ്ങൾ ധരിക്കാതെ പുറത്തു പോയിരുന്നതായുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ശശികല ജയിലിനു പുറത്തു പോയെന്ന് ജയില്‍ ഡിഐജി

V K Sasikala ,  D Roopa , വി കെ ശശികല , ഡി രൂപ
ബംഗളൂരു| സജിത്ത്| Last Modified തിങ്കള്‍, 21 ഓഗസ്റ്റ് 2017 (11:05 IST)
അനധികൃത സ്വത്ത് സമ്പാദന കേസിൽ ബംഗലുരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ചിന്നമ്മയ്ക്ക് ജയിലിലും സുഖവാസമെന്ന് റിപ്പോര്‍ട്ട്. ശിക്ഷ അനുഭവിക്കുന്ന ശശികലയും ബന്ധുവായ ഇളവരശിയും ജയിലിനു പുറത്തേക്കു പോയിരുന്നതായുള്ള സിസിടിവി ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.

ജയിലില്‍ നടക്കുന്ന അഴിമതികളെക്കുറിച്ച് അന്വേഷിക്കുന്ന ആന്‍റി കറപ്ഷൻ ബ്യൂറോയ്ക്ക് മുൻ ജയിൽ ഡിഐജിയായിരുന്ന രൂപ തെളിവായി നൽകിയ ജയിലിലെ സിസിടിവി ദൃശ്യങ്ങളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ജയിൽ വസ്ത്രങ്ങൾ ധരിക്കാതെ ഇരുവരും പുറത്തു പോകുന്നതിന്റെ ദൃശ്യങ്ങളാണ് ഡിഐജി കൈമാറിയത്.

ജയിലിൽ ശശികല ആഡംബര ജീവിതമാണ് നയിക്കുന്നതെന്ന് നേരത്തേതന്നെ രൂപ ജയിൽ മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഈ റിപ്പോർട്ട് ജയിൽ ഡിജിപി എച്ച്.എസ്.എൻ റാവു നിഷേധിക്കുകയും വിവാദമായ വെളിപ്പെടുത്തലുകൾ പുറത്തു വിട്ടതിനു പിന്നാലെ രൂപയെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :