ഛാത്ത് പൂജയ്ക്ക് എതിരല്ലെന്ന് രാജ്

PTI
ഛാത്ത് പൂജയെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിച്ചാല്‍ നിശ്ചയമായും എതിര്‍ക്കുമെന്ന് മഹാരാഷ്ട്രാ നവനിര്‍മ്മാണ്‍ സേനാ തലവന്‍ രാജ് താക്കറേ. ഉത്തരേന്ത്യക്കാരെ വോട്ടേഴ്സ് പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും ഏതാനും ദിവസത്തെ മൌനം ഭംജിച്ച് രാജ് പറഞ്ഞു.

നിങ്ങള്‍ക്ക് മഹാരാഷ്ട്രയില്‍ മറാത്തികളുടെ വികാരത്തെ അവഗണിക്കാന്‍ കഴിയില്ല.- രാജ് കൂട്ടിച്ചേര്‍ത്തു. രാജിനെതിരെ കേന്ദ്ര മന്ത്രിസഭ ശക്തമായ വികാര പ്രകടനം നടത്തിയതിനു പിന്നാലെയാണ് രാജിന്‍റെ പുതിയ പ്രസ്താവന.

സംസ്ഥാനത്തെ മഹാരാഷ്ട്രക്കാര്‍ അല്ലാത്തവര്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിനും, ക്രമസമാധാനനില തകരാറിലാകാതെ കാക്കുന്നതിനും നിര്‍ദ്ദേശം നല്‍കിക്കൊണ്ട് മഹാരാഷ്ട്രാ സര്‍ക്കാരിന് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

“മഹാരാഷ്ട്രാ സര്‍ക്കാരിന് കടുത്ത വാക്കുകളില്‍ ഇതു സംബന്ധിച്ച് കത്തെഴുതിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ക്യാബിനറ്റിനെ ധരിപ്പിച്ചു. ഇക്കാര്യത്തില്‍ ക്യാബിനറ്റിനു പറയാനുള്ളതും അദ്ദേഹം മഹാരാഷ്ട്രാ മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്.” ധനകാര്യമന്ത്രി പി ചിദംബരം പറഞ്ഞു.

മുംബൈ| WEBDUNIA|
അറസ്റ്റു ചെയ്യുകയും ജാമ്യം നല്‍കുകയും ചെയ്തതോടെ രാജിന് വീരപരിവേഷം ലഭിച്ചെന്നും ഇതൊഴിവാക്കാന്‍ രാജിനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഈ അഭിപ്രായത്തോട് ഒട്ടുമിക്ക അംഗങ്ങളും യോജിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :