ഛദ്ദയുടെ കൊലപാതകം: നാംധാരിയുടെ ബന്ധുക്കള്‍ ഒളിവില്‍

ന്യൂഡല്‍ഹി: | WEBDUNIA|
PTI
PTI
ഛദ്ദ സഹോദരന്മാരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലാ‍യ സുഖ്ദേവ് സിംഗ് നാംധാരിയുടെ പങ്ക് വ്യക്തമാകുന്ന കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചു. ഇതോടെ നാംധാരിയുടെ മകനും അമ്മാവനും ഡ്രൈവറും ഒളിവില്‍ പോയി, ഇവരെ ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു, തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ ഒളിവിലാണെന്ന കാര്യം അറിയുന്നത്. ഇതിനിടെ നാംധാരിയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതായി ബിജെപി നേതാക്കള്‍ അറിയിച്ചു.

മദ്യരാജാവ് പോണ്ടി ഛദ്ദയുടെയും സഹോദരന്‍ ഹര്‍ദീപ് ഛദ്ദയുടെയും കൊലപാതകത്തില്‍ കലാശിച്ച ഏറ്റുമുട്ടല്‍ നടന്നത് കഴിഞ്ഞ 17നാണ്. വില്‍പ്പനയ്ക്കുവെച്ച ഛത്തര്‍പുരിലെ ഫാംഹൗസ് ഉള്‍പ്പെടെ ആയിരം കോടി രൂപയുടെ സ്വത്തുക്കള്‍ സ്വന്തമാക്കാനുള്ള ഗൂഢാലോചന സംഭവത്തിനു പിന്നിലുണ്ടെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ പ്രധാന ഗൂഢാലോചന നടത്തിയത് നാംധാരിയാണെന്നാണ് കരുതുന്നത്. വെടിവെപ്പിനുശേഷം ഒരു തോക്ക് കാണാതായിട്ടുണ്ടെന്ന് നേരത്തേ പോലീസിന് സംശയമുണ്ടായിരുന്നു. ഫാംഹൗസ് സ്വന്തമാക്കാന്‍ പോണ്ടി ഛദ്ദയുടെ മുന്നില്‍ നിന്നയാളാണ് നാംധാരി. സംഭവ സമയത്ത് നാംധാരിയുടെ കൂടെയുണ്ടാവുകയും പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്തവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

പൊലീസിന്റെ ആരോപണങ്ങള്‍ ഛദ്ദ നിഷേധിച്ചു. ഛദ്ദയുടെ ഫാംഹൌസില്‍ വെടിവയ്ക്കാന്‍ താന്‍ ഉപയോഗിച്ചതായി പറയുന്ന പിസ്റ്റള്‍ ഉത്തര്‍ഖണ്ഡിലെ വസതിയില്‍നിന്നു കണ്ടെടുത്തതാണെന്നാണ് നാംധാരിയുടെ വാദം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :