ചാര്‍ജിലിരുന്ന ലാപ്‌ടോപ്പ്‌ ഉപയോഗിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

ലാപ്‌ടോപ്പ്‌ ചാര്‍ജ്‌ ചെയ്യുന്നതിനിടെ യുവാവ്‌ ഷോക്കേറ്റ്‌ മരിച്ചു

ന്യൂഡല്‍ഹി, ലാപ്‌ടോപ്പ്‌, മരണം newdelhi, laptop, death
ന്യൂഡല്‍ഹി| സജിത്ത്| Last Updated: ചൊവ്വ, 24 മെയ് 2016 (13:54 IST)
ലാപ്‌ടോപ്പ്‌ ചാര്‍ജ്‌ ചെയ്യുന്നതിനിടെ യുവാവ്‌ ഷോക്കേറ്റ്‌ മരിച്ചു. ഫരീദാബാദിലെ ഒരു എക്‌സ്പോര്‍ട്ട്‌ കമ്പനി മാനേജരായ ബ്രിജേഷ്‌ കുമാര്‍ എന്നയാളാണ്‌ മരിച്ചത്‌. ഡല്‍ഹിയിലെ തുഗ്ലക്കാബാദിലാണ്‌ ദാരുണമായ ഈ സംഭവം നടന്നത്.

ചാര്‍ജ്‌ ചെയ്‌തുകൊണ്ട്‌ ലാപ്‌ടോപ്പ്‌ ഉപയോഗിക്കുന്നതിനിടെയാണ്‌ അപകടം ഉണ്ടായതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.
ഈ ലാപ്‌ടോപ്പ്‌ ഫോറന്‍സിക്‌ പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്‌. ഈ റിപ്പോര്‍ട്ട്‌ വന്നാലെ കൂടുതല്‍ വിവരങ്ങള്‍ അറിയാനാവൂ എന്ന്‌ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ വ്യക്തമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :