ചരിത്രം സൃഷ്‌ടിക്കാന്‍ ആപ്പിളിന്റെ ഐ ഫോണ്‍ എസ് ഇ ഇന്ത്യന്‍ വിപണിയിലേക്ക്; വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

വെള്ളിയാഴ്ചയാണ് ആപ്പിളിന്റെ പുതിയ മോഡലായ ഐ ഫോണ്‍ എസ് സി വിപണിയില്‍ എത്തുന്നത്. 39,000 രൂപ മുതലാണ് ഐ ഫോണ്‍ എസ് സിയുടെ വില തുടങ്ങുന്നത്. അതേസമയം, താരതമ്യേന ചെറിയ സ്ക്രീനുള്ള പുതിയ മോഡലിന്റെ വില കൂടുതലാണ

rahul balan| Last Updated: ബുധന്‍, 6 ഏപ്രില്‍ 2016 (18:16 IST)
വെള്ളിയാഴ്ചയാണ് ആപ്പിളിന്റെ പുതിയ മോഡലായ ഐ ഫോണ്‍ എസ് സി വിപണിയില്‍ എത്തുന്നത്. 39,000 രൂപ മുതലാണ് ഐ ഫോണ്‍ എസ് സിയുടെ വില തുടങ്ങുന്നത്. അതേസമയം, താരതമ്യേന ചെറിയ സ്ക്രീനുള്ള പുതിയ മോഡലിന്റെ വില കൂടുതലാണെന്നതരത്തില്‍ ഇതിനോടകം തന്നെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.


5 ഇഞ്ച്‌ ഡിസ്‌പ്ലേ ഉപയോഗിക്കുന്നവര്‍ക്ക് പുതിയ മോഡല്‍ വളരെ ചെറുതായി തോന്നിയേക്കാം. അതുകൊണ്ടുതന്നെ സന്ദേശങ്ങളും മറ്റും ടൈപ്പ് ചെയ്യുന്നത് എളുപ്പമാകില്ല. 113ഗ്രാം ഭാരം മാത്രമുള്ള ഐ ഫോണ്‍ എസ് സി ആപ്പിളിന്റെ പരമ്പരാഗത മോഡലിനെ ഓര്‍മ്മിപ്പിക്കുന്നതാണ്. വെള്ളി നിറത്തിലും സ്വര്‍ണ്ണ നിറത്തിലും ചാര നിറത്തിലും റോസ് നിറത്തിലുമാകും ഐ ഫോണ്‍ എസ് സി വിപണിയില്‍ എത്തുക.

സെപ്തബറില്‍ ആപ്പിള്‍ പുറത്തിറക്കിയ ഐ ഫോണ്‍ 6എസിനു സമാനമായ ഡിസ്പ്ലെയാണ് ഐ ഫോണ്‍ എസ് സിന്റേതും. ടു ജിബി റാം ഉള്‍ക്കൊള്ളുന്ന മോഡലില്‍ 16 ജിബിയും 64 ജിബിയും സംഭരണ ശേഷിയുള്ള ഫോണുകള്‍ ലഭ്യമാണ്.


ആപ്പിളിന്റെ ഏറ്റവും പുതിയ മൊബൈല്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റമായ ios 9.3യാണ് ഐ ഫോണ്‍ എസ് സിലും ഉപയോഗിച്ചിരിക്കുന്നത്. ഐഫോണിന്റെ മറ്റ് മോഡലുകളെ അപേക്ഷിച്ച് മികച്ച ക്യാമറയാണ് ഐഫോണ്‍ എസ് സിന്റേയും. 12 മെഗാപിക്സല്‍ അപര്‍ച്ചര്‍ 2.2, രണ്ട് എല്‍ ഇ ഡി ഫ്ലാഷ് എന്നിവയാണ് പുതിയ മോഡലിന്റെ സവിശേഷതകള്‍. 1.2 മെഗാപിക്സല്‍ ഉള്ള മുന്‍‌വശത്തെ ക്യാമറയില്‍ നല്ല പ്രകാശത്തില്‍ ‘സെല്‍ഫി’ എടുക്കാന്‍ മികച്ചതാണ്.

റൌണ്ട് ബട്ടണില്‍ വിരലടയാളം സെന്‍സര്‍ ചെയ്യാനുള്ള സംവിധാനവുമുണ്ട്. വിരല്‍ സ്‌കാന്‍ ചെയ്‌ത് ലോക്ക്‌ അഴിക്കാവുന്ന വ്യവസ്ഥയും ഇതിനോടൊപ്പം ഉണ്ട്.
3ഡി സപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നതാണ് ഐ ഫോണ്‍ എസ് സിന്റെ പ്രധാന പോരായ്മ. ചെറിയ സ്ക്രീനായതുകൊണ്ടുതന്നെ കൂടുതല്‍ സമയം ബാറ്ററി നിലനില്‍ക്കും.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :