ഗുല്‍ബര്‍ഗ റാഗിങ്ങ് കേസ്: അറസ്റ്റിലായ മൂന്ന് മലയാളി വിദ്യാര്‍ഥിനികളെ പതിനാലു ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ഗുല്‍ബര്‍ഗയിലെ നഴ്സിങ്ങ് കോളജില്‍ മലയാളി വിദ്യാര്‍ഥിനി അശ്വതി റാഗിങ്ങിനിരയായ കേസില്‍ അറസ്റ്റിലായ മൂന്ന് മലയാളി വിദ്യാര്‍ഥിനികളെ പതിനാലു ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

കോഴിക്കോട്, ഗുല്‍ബര്‍ഗ, റാഗിങ്ങ്, അറസ്റ്റ് kozhikkode, gulbarga, raging, arrest
കോഴിക്കോട്| സജിത്ത്| Last Modified ശനി, 25 ജൂണ്‍ 2016 (08:12 IST)
ഗുല്‍ബര്‍ഗയിലെ നഴ്സിങ്ങ് കോളജില്‍ മലയാളി വിദ്യാര്‍ഥിനി അശ്വതി റാഗിങ്ങിനിരയായ കേസില്‍ അറസ്റ്റിലായ മൂന്ന് മലയാളി വിദ്യാര്‍ഥിനികളെ പതിനാലു ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നാലാം പ്രതിയായ ശില്പ ജോസിനെ കണ്ടെത്തുന്നതിനായുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഗുല്‍ബര്‍ഗ എസ് പി ശശികുമാര്‍ അറിയിച്ചു.

കേസില്‍ നാല് പ്രതികളാണ് ഉള്ളത്. കുട്ടിയെ റാഗിങ്ങിനിരയാക്കിയതായി അറസ്റ്റിലായ മൂന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇന്നലെ അറസ്റ്റ് ചെയ്ത മൂന്ന് പ്രതികളെ അര്‍ദ്ധരാതിയാണ് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയത്. തുടര്‍ന്നായിരുന്നു മൂന്ന്പേരേയും പതിനാലു ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടത്.

അശ്വതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വധശ്രമത്തിനും റാഗിങ്ങ് ആക്റ്റ്, പട്ടികജാതി പട്ടികവര്‍ഗ നിയമം എന്നിവ അടിസ്ഥാനമാക്കിയാണ് പൊലീസ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. എഫ്‌ഐആര്‍ തയ്യാറാക്കിയ കോഴിക്കോട് മെഡിക്കല്‍ കോളെജ് പൊലീസാണ് അന്വേഷണത്തിനായി കര്‍ണാടകയിലേക്ക് പോയത്. തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി കേസ് കല്‍ബുര്‍ഗി പൊലീസ് സ്റ്റേഷന് കൈമാറും.

അതേസമയം കര്‍ണാടക പൊലീസ് സംഘം ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി അശ്വതിയുടെ മൊഴിയെടുക്കും. തുടര്‍ന്ന് അശ്വതിയുടെ കുടുംബാംഗങ്ങളില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിക്കും. കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് തയ്യാറാക്കിയ എഫ് ഐ ആറിന്റെ അടിസ്ഥാനത്തിലാണ് കര്‍ണാടക പൊലീസ് അന്വേഷണം ആരംഭിച്ചത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :