ക്ഷേമബജറ്റെന്ന മുഖവുരയോടെ ബജറ്റ് അവതരണം ആരംഭിച്ചു

ന്യൂഡല്‍ഹി| Joys Joy| Last Updated: ശനി, 28 ഫെബ്രുവരി 2015 (11:07 IST)
അടുത്ത ഒരു വര്‍ഷത്തേക്കുള്ള പൊതു ബജറ്റ് അവതരണം ആരംഭിച്ചു. 11 മണിക്ക് പാര്‍ലമെന്റില്‍ കേന്ദ്ര ധനകാര്യമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചു. ഇന്ത്യ പറക്കുകയാണെന്ന് ലോകം പറയുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്.
ബജറ്റ് ഏറ്റവും ഗുണകരമായ സമയത്തെന്നും മന്ത്രി പറഞ്ഞു.

ബജറ്റ് അവതരിപ്പിക്കാന്‍ എത്തുന്നതിനു മുമ്പ് രാഷ്‌ട്രപതിയുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് മന്ത്രിസഭായോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ കേന്ദ്ര മന്ത്രിസഭ പൊതുബജറ്റിന് അനുമതി നല്കി. രാജ്യം സാമ്പത്തിക വളര്‍ച്ചയുടെ പാതയില്‍. 7.5 ശതമാനം വളര്‍ച്ചാനിരക്ക് ലക്‌ഷ്യമെന്നും മന്ത്രി ബജറ്റ് അവതരണം ആരംഭിച്ച് പറഞ്ഞു.

സംസ്ഥാനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തും. സാധാരണക്കാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനാണ് ബജറ്റ് ഊന്നല്‍ നല്കുന്നതെന്നും മന്ത്രി പറഞ്ഞു. സാധാരണക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്കുകയെന്നതാണ് ലക്‌ഷ്യമെന്നും മന്ത്രി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :