കോവിന്ദിനെതിരെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി എ കെ ആന്‍റണി? - കോണ്‍ഗ്രസും സിപിഎമ്മും നിലപാട് കര്‍ക്കശമാക്കി

President, A K Antony, Ramnath Kovind, Modi, A K Antony, CPM, രാഷ്ട്രപതി, എ കെ ആന്‍റണി, രാംനാഥ് കോവിന്ദ്, മോദി, യെച്ചൂരി, സി പി എം
ന്യൂഡല്‍ഹി| BIJU| Last Modified തിങ്കള്‍, 19 ജൂണ്‍ 2017 (18:25 IST)
എന്‍ ഡി എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കില്ലെന്ന് സി പി എമ്മും കോണ്‍ഗ്രസും. കോവിന്ദ് ദളിത് സ്ഥാനാര്‍ത്ഥിയാണെങ്കിലും അദ്ദേഹത്തിനുള്ളത് ആര്‍ എസ് എസ് രാഷ്ട്രീയമാണെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

രാഷ്ട്രപതി സ്ഥാനത്തേക്ക് സമവായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ എന്‍ ഡി എ ആത്മാര്‍ത്ഥമായി ശ്രമിച്ചില്ലെന്നാണ് സി പി എമ്മും കോണ്‍ഗ്രസും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ അഭിപ്രായം. പ്രതിപക്ഷവുമായി സ്ഥാനാര്‍ത്ഥിയെക്കുറിച്ച് ആലോചിച്ചിട്ടില്ല. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷമാണ് ആരാണ് സ്ഥാനാര്‍ത്ഥിയെന്ന് എന്‍ ഡി എ അറിയിക്കുന്നത്. ഇത് അംഗീകരിക്കില്ലെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനമെടുത്തിരിക്കുന്നത്.

എന്‍ ഡി എയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ ആര്‍ എസ് എസിന്‍റെ അജന്‍ഡയാണ് ഉള്ളതെന്ന് യെച്ചൂരി പറയുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ബി ജെ പി ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചതായി ശിവസേനയും കുറ്റപ്പെടുത്തിയിട്ടുണ്ട്.

എന്തായാലും ഈ മാസം 22ന് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ചേരുന്നുണ്ട്. രാംനാഥ് കോവിന്ദിനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ തന്നെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആലോചിക്കുന്നത്.

ഗോപാല്‍കൃഷ്ണ ഗാന്ധിയുള്‍പ്പടെ പല പ്രമുഖരുടെയും പേരുകള്‍ പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. എ കെ ആന്‍റണിയെയും പരിഗണിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :