കേരളത്തിലെ ആറ് സ്ഥാപനങ്ങള്‍ക്ക് അനധികൃതമായി ആദായനികുതി ഇളവ്; സംസ്ഥാനത്തിന് 100 കോടി രൂപ നഷ്ടമുണ്ടായതായി സിഎജി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
കേരളത്തിലെ ആറ് സ്ഥാപനങ്ങള്‍ക്ക് അനധികൃതമായി ആദായ നികുതി ഇളവ് നല്‍കിയതായി സിഎജി റിപ്പോര്‍ട്ട്. ഇതുമൂലം സംസ്ഥാനത്തിന് 100 കോടി രൂപയോളം നഷ്ടം വരുത്തി. മത- ആത്മീയ സ്ഥാപനങ്ങളും കായിക സംഘടനകളും നികുതി ഇളവ് ലഭിച്ചവയില്‍ പെടുന്നു. ആദായ നികുതി വകുപ്പിനെതിരെ രൂക്ഷവിമര്‍ശനമാണ് റിപ്പോര്‍ട്ടിലുള്ളത്.

കേരള സ്‌റ്റേറ്റ് ഹയര്‍ എഡ്യുക്കേഷന്‍ (2.71 കോടി), കേരള ക്രിക്കറ്റ് അസോസിയേഷനും മറ്റ് നാല് ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കായി 31.27 കോടി, ഗുരുവായൂര്‍ ദേവസ്വത്തിന് 21.46 കോടി, മാതാ അമൃതാനന്ദമയി മഠത്തിന് 46.7 കോടി, ചാലക്കുടിയിലെ ഡിവൈന്‍ സെന്ററിന് 1.36 കോടി, എറണാകുളം ലിസി ആശുപത്രിക്ക് 1.19 കോടിയും വഴിവിട്ട് നികുതിയിളവ് നേടിയതായി സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്ത് നികുതി ഇളവ് നേടിയ ചാരിറ്റബിള്‍, മത സംഘടനകളെ കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് കേരളത്തില്‍ നിന്നും നികുതി ഇളവ് നേടിയ സംഘടനകളുടെ പട്ടിക നല്‍കിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :