കെജ്‌രിവാള്‍ മന്‍‌മോഹന്‍സിംഗിനെ കണ്ടുപഠിക്കണമെന്ന് ഷിന്‍ഡെ

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ കണ്ടുപഠിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ. കൂട്ടുകക്ഷി മന്ത്രിസഭ എങ്ങനെയാണ് കൊണ്ടുപോകേണ്ട കാര്യം മന്‍മോഹന്‍ സിംഗിനെ കണ്ട് പഠിക്കേണ്ടതാണെന്ന് സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു.

കൂട്ടുകക്ഷി മന്ത്രിസഭ മൂന്നോട്ട് പോകുന്നത് തലവേദനയാണ്. അത് എങ്ങനെ കൊണ്ടുപോകണമെന്ന് പഠിക്കാന്‍ മന്‍മോഹന്‍ സിംഗിനെ മാതൃകയാക്കണം. ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി കെജ്‌രിവാള്‍ തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് കെജ്‌രിവാള്‍ മന്ത്രിസഭയെ പുറത്തുനിന്ന് പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ ഭരണം സുഗമമായി നടക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആഗ്രഹം.

എന്നാല്‍ കെജ്‌രിവാള്‍ അങ്ങേയറ്റം പുലര്‍ത്തണമെന്ന് ഷിന്‍ഡെ പറഞ്ഞു. ശനിയാഴ്ചയാണ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ഏഴംഗ മന്ത്രിസഭ അധികാരത്തിലേറ്റത്. കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :