കെജ്‌രിവാളിന് തെരഞ്ഞെടുപ്പു കമ്മീഷന്റെ ശാസന

ന്യൂഡല്‍ഹി| Joys Joy| Last Modified ശനി, 24 ജനുവരി 2015 (08:36 IST)

വിവാദപ്രസ്താവന നടത്തിയ ആം ആദ്‌മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന് തെരഞ്ഞെടുപ്പു കമ്മീഷന്റെ ശാസന. ബി ജെ പി വര്‍ഗീയസംഘര്‍ഷത്തിന് പ്രേരിപ്പിച്ചെന്ന് പ്രസംഗിച്ചതിനാണ് കെജ്‌രിവാളിന് കമ്മീഷന്റെ ശാസന.
കെജ്‌രിവാളിന്റെ പ്രസംഗം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ബി ജെ പി നേതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടി.

ഡല്‍ഹിയിലെ വിവിധഭാഗങ്ങളില്‍ നടന്ന വര്‍ഗീയസംഘര്‍ഷങ്ങള്‍ക്ക് ബി ജെ പിയാണ് ഉത്തരവാദികളെന്നായിരുന്നു കെജ്‌രിവാളിന്റെ പ്രസംഗം. യാതൊരു തെളിവുമില്ലാതെയാണ് കെജ്‌രിവാളിന്റെ പരാമര്‍ശമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് സതീഷ് ഉപാധ്യായ കമ്മീഷനു മുമ്പാകെ പരാതിപ്പെട്ടിരുന്നു.

എന്നാല്‍ , കോണ്‍ഗ്രസില്‍ നിന്നും ബി ജെ പിയില്‍ നിന്നും പണം വാങ്ങിക്കൊള്ളാനും വോട്ട് ആം ആദ്മിക്കു നല്‍കിയാല്‍ മതിയെന്നും പ്രസ്താവിച്ച് കെജ്‌രിവാള്‍ നടത്തിയ പ്രസംഗത്തില്‍ ഇതുവരെ നടപടിയായിട്ടില്ല. ഇക്കാര്യത്തില്‍ നോട്ടീസയച്ച കമ്മീഷന്‍ വിശദീകരണത്തിന് കൂടുതല്‍ സമയവും അനുവദിച്ചിരുന്നു. ഇതിനായി പുതിയ നോട്ടീസും നല്‍കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :