കൂനൂരില്‍ ആയുധ ഫാക്ടറിയില്‍ സ്ഫോടനം

വാഷിംഗ്ടണ്‍| WEBDUNIA|
അറവങ്കാട്: തമിഴ്നാട്ടിലെ അറവങ്കാട് കോര്‍ഡൈറ്റ് സൈനിക ഫാക്ടറിയില്‍ സ്ഫോടനം. സ്ഫോടനത്തില്‍ അഞ്ച് പേര്‍ മരിച്ചതായി സ്ഥീരീകരിച്ചു. എന്നാല്‍, പത്തോളം പേര്‍ മരിച്ചതായാണ് അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍.

സൈന്യത്തിനു വേണ്ടി ആയുധങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയില്‍ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സ്ഫോടനം നടന്നത്. ബോയ്‌ലര്‍ വിഭാഗവുമായി ബന്ധപ്പെട്ട കെട്ടിടത്തിലാണ് സ്ഫോടനം നടന്നത്. അപകടത്തില്‍ 12 പേര്‍ക്ക് ഗുരുതരമായി പരുക്ക് പറ്റി എന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്ഫോടനം നടന്ന സമയത്ത് സംഭവ സ്ഥലത്ത് അമ്പതോളം തൊഴിലാളികള്‍ ഉണ്ടായിരുന്നു എന്നാണ് സൂചന.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് സ്ഫോടനത്തിനു കാരണമെന്നാണ് പ്രാഥമിക വിവരം. 12 കിലോമീറ്റര്‍ അകലെ ഊട്ടി നഗരത്തില്‍ വരെ കേള്‍ക്കത്തക്ക രീതിയില്‍ നടന്ന ഉഗ്ര സ്ഫോടനത്തില്‍ ഒരു ഫാക്ടറി കെട്ടിടം പൂര്‍ണമായി തകര്‍ന്നു.

അപകടം നടന്നയുടന്‍ സൈന്യവും അഗ്നിശമനസേനയും പൊലീസും രംഗത്ത് എത്തി രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു. പുറത്തു നിന്നുള്ള ആരെയും സൈന്യം സംഭവ സ്ഥലത്തേക്ക് കയറ്റിവിടുന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :