കൂടംകുളം ആണവനിലയം: സമരം തുടരാന്‍ തീരുമാനം

കൂടംകുളം: | WEBDUNIA|
PRO
PRO
കൂടംകുളം ആണവനിലയത്തിനെതിരെ സമരം സമരം തുടരുമെന്ന് സമരസമിതി. കൂടംകുളം ആണവനിലയം പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കിയ സുപ്രീംകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു സമരസമിതി നേതാവ് എസ് പി ഉദയകുമാര്‍.

ആണവനിലയത്തിനെതിരെ ഇടിന്തക്കരയിലും പരിസരപ്രദേശങ്ങളിലും നടക്കുന്ന ജനകീയസമരം അന്താരാഷ്ട്രാ ശ്രദ്ധ നേടിയിരുന്നു. ഫുകുഷിമ ആണവദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സമരത്തിന് രാജ്യത്തിനകത്തും പുറത്തും നിന്നും കൂടുതല്‍ പിന്തുണയും കിട്ടി. തമിഴ്നാട് സര്‍ക്കാറുമായും പോലീസുമായി നിരവധി തവണ ഏറ്റുമുട്ടേണ്ടിവന്ന സമരസമിതിയുടെ പ്രതീക്ഷ സുപ്രീം കോടതിയിലായിരുന്നു.

നിലയത്തിലെ പല യന്ത്രഭാഗങ്ങളും നിലവാരം കുറഞ്ഞതാണെന്നുള്ള രീതിയിലുള്ള പല കണ്ടെത്തലുകളും അടുത്തിടെ പുറത്തുവന്നിരുന്നു. നിലയത്തില്‍നിന്നുള്ള മാലിന്യങ്ങള്‍എന്തു ചെയ്യും എന്നതിനെകുറിച്ചും തര്‍ക്കമുണ്ട്. കോടതി ഇതൊന്നും പരിഗണിച്ചില്ലെന്നാണ് സമരസമിതിയുടെ പരാതി.

നിലയത്തിനെതിരായ സമരത്തെ പാര്‍ട്ടി നിലപാട് തള്ളിക്കൊണ്ട് പിന്തുണച്ച പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനനന്ദനും കോടതി വിധി നിര്‍ഭാഗ്യകരമാണെന്ന് പ്രതികരിച്ചു. പരാതികള്‍ പലതും തീര്‍ക്കാതെ അനുമതി നല്‍കാനുള്ള തീരുമാനം ജനങ്ങളുടെ ആശങ്ക വര്‍ദ്ധിപ്പിക്കുമെന്നും വിഎസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :