കലാമിനെ അമേരിക്ക അപമാനിച്ചു; മാപ്പ് പറഞ്ഞു

ന്യൂഡല്‍ഹി‍| WEBDUNIA|
PTI
PTI
മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിനെ അമേരിക്കയില്‍ അപമാനിച്ചു. വിമാനയാത്രയ്ക്ക് മുമ്പ് അദ്ദേഹത്തിന്റെ ദേഹപരിശോധന നടക്കുകയായിരുന്നു. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ സെപ്റ്റംബര്‍ 29-നായിരുന്നു സംഭവം. കലാമിനെ അപമാനിച്ച സംഭവത്തില്‍ ഞായറാഴ്ച മാപ്പ് പറഞ്ഞു.

അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കലാമിന്റെ കോട്ടും ഷൂസും അഴിച്ചു മാറ്റിയാണ് പരിശോധന നടത്തിയത്. സ്ഫോടകവസ്തുക്കള്‍ ഉണ്ടോ എന്ന് പരിശോധിക്കുന്നതിനായിരുന്നു ഇത്. കലാം മുന്‍ രാഷ്ട്രപതിയാണെന്നും ദേഹപരിശോധന നടത്തേണ്ടെന്നും ഇന്ത്യന്‍ പ്രോട്ടോക്കോള്‍ ഓഫിസര്‍ ആവശ്യപ്പെട്ടെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ അത് ചെവിക്കൊണ്ടില്ല.

കലാം യാത്ര ചെയ്ത എയര്‍ഇന്ത്യ വിമാനത്തിന്റെ അധികൃതരും സിവില്‍ ഏവിയേഷന്‍ വിഭാഗവുമാണ് സര്‍ക്കാരിനെ ഇക്കാര്യം അറിയിച്ചത്. 2009-ല്‍ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് അമേരിക്കയിലേക്കുള്ള വിമാനത്തില്‍ യാത്ര ചെയ്യാന്‍ എത്തിയപ്പോഴും കലാമിനെ ദേഹപരിശോധനയ്ക്കു വിധേയനാക്കിയിരുന്നു.

കലാമിനെ അപമാനിച്ച സംഭവത്തില്‍ കേന്ദ്രം അമേരിക്കയെ അതൃപ്തി അറിയിച്ചിരുന്നു. സംഭവത്തേക്കുറിച്ച് കലാം പ്രതികരിച്ചിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :