കരീന ബോളിവുഡ് സെക്സിയസ്റ്റ്!

മുംബൈ| WEBDUNIA|
PRO
ബോളിവുഡിലെ ഏറ്റവും സെക്സി നടി ആരെന്ന ചോദ്യത്തിന് ഒരു ഉത്തരമേ സ്റ്റാര്‍ഡസ്റ്റ് മാഗസിന് നല്‍കാനുള്ളൂ. അത് കരീന കപൂര്‍ എന്ന പേരാണ്!

സ്റ്റാര്‍ഡസ്റ്റ് മാഗസിന്‍ കരീനയെ ഈ വര്‍ഷത്തെ സെക്സിയസ്റ്റ് ബോളിവുഡ് നടിയായി പ്രഖ്യാപിച്ചു. മാഗസിന്റെ ഏറ്റവും പുതിയ പതിപ്പിന്റെ പു‌റം താ‍ളില്‍ കരീനയുടെ ഗ്ലാമര്‍ ചിത്രവും പ്രസിദ്ധീകരിച്ചിരിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം കത്രീന കൈഫിനായിരുന്നു ഈ പദവി ലഭിച്ചത്. കത്രീന കൈഫിനു പുറമെ ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര തുടങ്ങിയ ബോളിവുഡ് സുന്ദരിമാരെയും പിന്തള്ളിയാണ് കരീന ബോളിവുഡ് സെക്സിയസ്റ്റ് പദവി സ്വന്തമാക്കിയത്.

വായനക്കാരുടെ പ്രതികരണങ്ങളുടെയും നിരീക്ഷണങ്ങളുടെയും ഗവേഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് ബോളിവുഡിലെ സെക്സിയസ്റ്റ് സുന്ദരിയെ തെരഞ്ഞെടുത്തതെന്ന് സ്റ്റാര്‍ഡസ്റ്റ് അധികൃതര്‍ വ്യക്തമാക്കുന്നു. ബോളിവുഡിലെ ഏറ്റവും സെക്സിയായിട്ടുള്ള പത്ത് നടിമാരുടെ പട്ടികയും സ്റ്റാര്‍ഡസ്റ്റിന്റെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :