എല്‍ടിടി‌ഇ നേതാവ് അറസ്റ്റിലായി

ചെന്നൈ| WEBDUNIA|
എല്‍ടിടി‌ഇക്ക് ലങ്കയിലേക്ക് സഹായം എത്തിച്ചുകൊണ്ടിരുന്ന പ്രമുഖ പുലി നേതാക്കന്മാരില്‍ ഒരാള്‍ ചെന്നൈയില്‍ പിടിയിലായി. തമ്പി അണ്ണന്‍ എന്നറിയപ്പെടുന്ന ശ്രീലങ്കക്കാരനാണ് പിടിയിലായത്.

സ്ഫോടകവസ്തുക്കളും മരുന്നുകളും ഉള്‍പ്പടെയുള്ള സഹായങ്ങള്‍ ഇന്ത്യയില്‍ നിന്നും ലോകത്തിന്‍റെ മറ്റു ഭാഗങ്ങളില്‍ നിന്നും ലങ്കയിലേക്കു കടത്തുന്നതിലെ പ്രമുഖ കണ്ണിയാണ് ഇയാളെന്നാണ് കരുതുന്നത്.

സ്റ്റേറ്റ് ഇന്‍റലിജന്‍സ് നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തമിഴ്നാട് പോലീസ് ഇദ്ദേഹത്തെ അറസ്റ്റു ചെയ്തത്. മറ്റു മൂന്നുപേര്‍ കൂടി പിടിയിലായിട്ടുണ്ട്. 50 ലക്ഷം രൂപയും ഇവരില്‍ നിന്നു പിടികൂടി.

എല്‍ടിടി‌ഇക്കു സഹായം നല്‍കുന്ന ശൃംഖലയെക്കുറിച്ച് ഇവരില്‍ നിന്നു വിവരം ലഭിക്കുമെന്നാണ് കരുതുന്നത്. ലങ്കയിലേക്കു സാധനങ്ങള്‍ കടത്താന്‍ ശ്രമിക്കവേയാണ് രാ‍മനാഥപുരത്തു നിന്ന് ഇവര്‍ പിടിയിലായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :