എങ്കില്‍ രാഖി സാവന്തിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കൂ - ശിവസേനയോട് ആം ആദ്മി പാര്‍ട്ടി!

നാഗ്പൂര്‍| WEBDUNIA|
PTI
PTI
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഭരിക്കുന്നതിലും നന്നായി ബോളിവുഡിന്റെ ഐറ്റം ഗേള്‍ രാഖി സാവന്ത് ഭരിക്കുമെന്ന ശിവസേനയുടെ പരിഹാസത്തിന് ആം ആദ്മി പാര്‍ട്ടിയുടെ ചുട്ടമറുപടി. അങ്ങനെയെങ്കില്‍ രാഖിയെ അസംബ്ളി തെരഞ്ഞെടുപ്പില്‍ ശിവസേയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്ന് എഎപി ആവശ്യപ്പെട്ടു. എ‌എപി മഹാരാഷ്ട്ര കണ്‍വീനര്‍ അഞ്ജലി ഡാനിംയയാണ് ശിവസേനയ്ക്കെതിരെ രംഗത്തെത്തിയത്.

നാഗ്പൂരില്‍ മത്സരിക്കുന്ന ബിജെപി നേതാവ് നിധിന്‍ ഗഡ്കരിയെ പരാജയപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും എ‌എ‌പി വ്യക്തമാക്കി.

അതേസമയം കെജ്‌രിവാള്‍ ‘ഐറ്റം ബോയ്’ ആണെന്നായിരുന്നു രാഖി സാവന്തിന്റെ വിശേഷണം. കെജ്‌രിവാളിന്റെ കൂടെ ഒരു തകര്‍പ്പന്‍ ബോളിവുഡ് ഡാന്‍സും ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും അവര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :