സ്ത്രീകൾ മുടിയഴിച്ചിട്ട് പുറത്തിറങ്ങ‌രുത്!

ഉറങ്ങുമ്പോഴും മുടി കെട്ടിവെക്കണം, ക്രിയാത്മകതയും ആസക്തികളും കൂടും; ഇതെന്തൊരു നിയമമാണപ്പനേ..

aparna shaji| Last Modified ബുധന്‍, 12 ഏപ്രില്‍ 2017 (13:49 IST)
സ്ത്രീകൾ പുറത്തിറങ്ങുമ്പോൾ മുടി കെട്ടിവെയ്ക്കണമെന്ന് ഹിന്ദു ജനജാഗൃതി സമിതി പറയുന്നു. ഹിന്ദുരാഷ്ട്രം നിര്‍മ്മിക്കുന്നതിനായി നിലകൊള്ളുന്ന ഹിന്ദു ജനജാഗൃതി സമിതിയുടെ വെബ്‌സൈറ്റിലാണ് സ്ത്രീകൾ പുറത്തിറങ്ങുമ്പോൾ മുടി അഴിച്ചിടരുതെന്ന ഞെട്ടിക്കുന്ന പ്രസ്താവന പ്രത്യക്ഷപ്പെട്ടി‌രിക്കുന്നത്.

സ്ത്രീകൾ മുടി അഴിച്ചിട്ടാൽ അപകടങ്ങൾ ഉണ്ടാകുമെന്നാണ് സമിതി പറയുന്നത്. ലോകമെമ്പാടുമുള്ള സ്ത്രീകള്‍ ഇന്ന് തലമുടി അഴിച്ചിട്ടാണ് നടക്കുന്നത്. പ്രേത സിനിമകളിൽ ഒക്കെ സ്ത്രീകൾ മുടി അഴിച്ചിട്ടാണ് നടക്കുന്നത്. മിത്തോളജിക്കലി നോക്കിയാൽ മുടി ഉച്ചിയിൽ കെട്ടിവെക്കുന്ന സ്ത്രീകളെ ആണ് കാണാൻ കഴിയുക.

ദേവതകൾ എല്ലാവരും മുടി കെട്ടിവെയ്ക്കുകയാണ് ചെയ്യാറ്. ശത്രു സംഹാര വേളയിൽ മാത്രമാണ് അവരും മുടി അഴിച്ചിടു‌ന്നത്. സ്ത്രീകള്‍ക്ക് രജോഗുണം കൂടുതലായതിനാല്‍
ക്രിയാത്മകതയും ആസക്തികളും കൂടാന്‍ മുടി അഴിച്ചിട്ട് നടക്കുന്നത് കാരണമാകും.

അഴിച്ചിട്ട മുടിയിലൂടെ പുറത്തുനിന്നുള്ള നെഗറ്റീവ് എനർജികൾ അകത്തേക്ക് പ്രവേശിക്കും. മുടി അഴിച്ചിട്ട് നടക്കണമെന്നുള്ളവര്‍ നടന്നോളൂ, പക്ഷേ, മുടിയുടെ അറ്റത്തൊരു കെട്ടുകെട്ടി സുരക്ഷ ഉറപ്പാക്കി വേണമത്രേ നടക്കാന്‍!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :