ഇന്‍ഷുറന്‍സ് നിയമഭേദഗതിബില്‍ ഇന്ന് ലോക്‌സഭയില്‍

ന്യൂഡല്‍ഹി| JOYS JOY| Last Modified ചൊവ്വ, 3 മാര്‍ച്ച് 2015 (08:21 IST)
ഇന്‍ഷുറന്‍സ് നിയമ ഭേദഗതി ബില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപപരിധി 49 ശതമാനം ആയി ഉയര്‍ത്താന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഇന്‍ഷുറന്‍സ് നിയമഭേദഗതി ബില്‍‍.

കഴിഞ്ഞ ഡിസംബര്‍ 25ന് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് പകരമായ ബില്ലാണ് ലോക്‌സഭയില്‍ ഇന്ന് ധനമന്ത്രി അവതരിപ്പിക്കുന്നത്.

കല്‍ക്കരി പാടവിതരണ ബില്ലും ഖനി ധാതുനിയന്ത്രണ ബില്ലും ഇന്ന് ലോക്‌സഭ പരിഗണിക്കുന്നുണ്ട്. രാജ്യസഭയില്‍ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് നന്ദി പറയും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :